മരുഭൂമിയിലെ ഏപ്രില്‍ സവിശേഷമായ മാസമാണ്. നാം നാട്ടില്‍ പറയാറുള്ളതുപോലെ സൂര്യന്‍ ഉത്തരയനത്തില്‍ നിന്നു ദാഷിനായനതിലെക്കുള്ള യാത്ര തുടങ്ങുന്നത് ഏപ്രിലില്‍ ആണല്ലോ! ഇവിടെ അത് മറ്റൊരു തരത്തിലാണ് . മരം കോച്ചുന്ന മഞ്ഞില്‍ നിന്നു വാടിക്കൊഴിക്കുന്ന ഉഷ്നതിലേക്ക് ഹ്രിതു നടത്തുന്ന യാത്ര തുടങ്ങുന്നത് ഏപ്രിലില്‍ ആണ് .
എന്താണ് മഴക്ക്ഈ മരുഭുമിയില്‍ പറയാനുള്ള കഥകള്‍ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . മഴ ഇവിടെ ഒരു അപൂര്‍്വ്വമായെത്തുന്ന ഒരു വിരുന്നുകാരിയാണ്. ഈ വിരുന്നുകാരിയെ ആവെസത്തോടെ സ്വീകരിക്കുന്നത് പ്രവാസികള്‍ മാത്രമാണെന്ന് പറയാം. കാരണം മഴ അവര്ക്കു ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് . ഇവിടുത്തുകാര്‍ക്ക് മഴ ഒരു ശകുനം മുടക്കിയാണ് .
പിന്നെ മഴയെ ആസ്വദിക്കാന്‍ മലയാളികള്‍ വരെ മിനക്കിടാറില്ല . കാരണം മഴ ഇവിടെ സന്തോസ്ത്തെക്കാള്‍ കൂടുതാല്‍ അപകടങ്ങളാണ് ഉണ്ടാക്കാറ്. വെള്ളക്കെട്ട്, വാഹനാപകടങ്ങള്‍ , ഒന്നും പോരാഞ്ഞു അസുഖങ്ങള്‍ , കൂടെ എത്തുന്ന പൊടിക്കാറ്റും .
എന്നാലും ഒരു മഴ കാണുമ്പോള്‍ വയിലോപ്പിള്ളി പറഞ്ഞതു പോലെ (ഒറ്റ തെങ്ങ് കാനുന്നിടതെല്ലാം ഓര്ത്തു ഞാന്‍ എന്‍ പ്രിയ നാടിനെ ) ഒര്മയിലെവിട്ടെയോ ചില മഴച്ചിത്രങ്ങള്‍ നിറയുന്നു. ആ മഴച്ചിത്രങ്ങള്‍ കാണാന്‍ ഒരിക്കല്‍ കൂടി ആ നാട്ടിലെത്താന്‍ മനസ്സു വെമ്പല്‍ കൊള്ളുന്നു
2 comments:
:-)
വിദേശത്ത് കുടിയെരുംബോഴേ മഴയും മഴയനുഭവങ്ങളും നമ്മുടെ മനസിലേക്ക് വരൂ. സത്യത്തില്‍ ഇവിടിരിക്കുംബോഴെല്ലാം മഴ വല്ലാതെ ഗൃഹാതുരത്വം ഉണര്താരുണ്ട്.
എന്നാല്‍ ഒരു മഴക്കാലതെങ്ങാനും നാട്ടില്‍ പോയാലെ, പിന്നെ അതായി പരാതി, ഇനി മേലാല്‍ മഴക്കാലത്ത് നാട്ടില്‍ പോവില്ല, നശിച്ച മഴ കാരണം എവിടെയും പോവാന്‍ പറ്റിയില്ല, അങ്ങിനെയാകും പരാതി.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ. അതാ അവസ്ഥ.
Post a Comment