എവിടെയാണ് നിങ്ങള്‍ക്ക് ഞങ്ങള്‍ സ്മാരകം പണിയേണ്ടത് ...?
മഷി ഉണങ്ങാത്ത ആ പേന ഇനി പറയാന്‍ ബാകി വച്ച കഥകള്‍ക്കിടയിലോ ? അതോ പറഞ്ഞു പോയോഴിഞ്ഞ ആയിരം നന്മകളുടെ നുറുങ്ങു കൊട്ടാരം കൊണ്ടോ?
ഇതു മലയാളിയുടെ മാത്രം നഷ്ടമല്ല മറിച്ച് മാനവികതയുടെ നഷ്ടമാണ്.
കടപ്പുറത്തെ പൂഴിമണലിനെ നെഞ്ചോടു ചേര്ത്തു പിടിച്ചു വിതുമ്പുന്ന അച്ചൂട്ടിയെ പോലെ , ഞങ്ങളും വിതുംബട്ടെ.
വാക്കുകളുടെ ഇന്ദ്രജാലമല്ല , ചടുലതയാര്‍ന്ന സംഭാഷണവുമല്ല മറിച്ചു ജീവിതം നിറഞ്ഞു തുളുമ്പുന്ന നന്മയുള്ള ഒരു കൂട്ടം മനുഷ്യരുടെ യാത്രകളാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു വച്ചത്.
കഥയില്ലയ്മകളുടെ കെട്ട്കാഴ്ച്ച്ചകള്‍ക്കിടയില്‍ നട്ടം തിരയുന്ന നമ്മുടെ സിനിമയ്ക്കു കഥ പറച്ചിലിന്റെ പുത്തന്‍ അനുഭവം നല്കിയ മാന്ത്രികാ ,
നിങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.. !
1 comment:
ആദരാഞ്ജലികള്‍ .
നല്ല വരികളിലൂടെ അര്‍പിച്ച ഈ അര്‍ച്ചന ഞാനും എട്ടു പാടുന്നു
ആ നല്ല മാന്ത്രികന്റെ കരവിരുതില്‍ ഉയര്‍ന്ന ഒരുപാട് ചിത്രങ്ങള്‍ നമ്മള്‍ക്കായി ബാകി വെച്ച് അദ്ദേഹം നമ്മില്‍ ഇന്നും ജീവിക്കുന്നു.
Post a Comment