Wednesday, March 3, 2010

തിത്തേരിക്കഥകള്‍







8 comments:

Minesh Ramanunni said...

ഇനി പ്ലസ്‌ടു വിട്ട്‌ സ്ക്കൂളില്‍ പിടിക്കാം എന്നു വച്ചു. സ്കൂളെന്നു പറയുമ്പോള്‍ ആപ്പ ഊപ്പ സ്ക്കൂളൊന്നുമല്ല. ഞാനും എം.ടിയും അക്കിത്തവുമൊക്കെ പഠിച്ച്‌ അതെ കുമരനെല്ലൂര്‍ സ്ക്കൂള്‍. കാലത്തിലെ ഹരിദാസന്‍ ടി. കെ . പിക്കു കവിത ചൊല്ലിക്കൊടുത്ത അതേ ക്ലാസ്‌മുറികള്‍. ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ജനാല്‍ചില്ലിനിടയിലൂടെ രണ്ടാമനാക്കി മാറ്റിനിര്‍ത്തിയ ഭീമന്റെ നിശ്വാസങ്ങള്‍ നിങ്ങളിലെത്താം. അറപ്പുരവാതില്‍ തുറന്നുകാത്തിരിക്കുന്ന ഉണ്ണിയാര്‍ച്ചയെക്കാണാന്‍ പുഴ നീന്‍തിക്കടന്നു വരുന്ന കാമുകന്‍ ചന്‍തുവിനെ കാണാം. അവിടെ കാറ്റ്‌ വള്ളുവനാടിന്റെ ഗന്ധം വഹിച്ചു നിങ്ങളെ മായക്കാഴചകള്‍ കാണിച്ചേക്കാം . നിളയൊഴുകുന്ന വഴിയാകെ സ്വണ്‍തമാക്കിയ വള്ളുവനാടിന്റെ ഗന്ധം. കലക്കത്തു തറവാട്ടില്‍ നിന്ന് തിരുവിലാമലയിലെ ചാത്തന്‍സിന്റെ സ്വപ്ങ്ങള്‍ വഹിക്കുന്ന കാറ്റ്‌. പൂതപ്പാട്ടിന്റെ ചിണ്‍തു പാടുന്ന കാറ്റ്‌. ഉമ്മാച്ചുവിന്റെ കഥപറയുന്ന ബന്ധിക്കപ്പെട്ട അനിരുദ്ധന്റെ പ്രണയകഥ പാടിയ അന്‍പത്തൊന്നക്ഷരങ്ങള്‍ കൊഞ്ചി നല്‍കിയ തത്തയുടെ ചിറകടികള്‍ കൊണ്ടു നടക്കുന്ന അതേ തെമ്മാടികാറ്റ്‌.

വര്‍ഷം 1999-2000 . ഞാനും കാവ്യാമധവനും എസ്‌ എസ്‌ എല്‍ സി എഴുതിയ വര്‍ഷം . അന്ന് ഞങ്ങള്‍ കുറേ പിള്ളേര്‍ ചേര്‍ന്ന് എഴുതിയുണ്ടാക്കിയ കൈയ്യെഴുത്തു മാഗസിന്‍, തിത്തേരിയില്‍ ഞാനെഴുതിയ ഒരു തോന്നി വാസം ഇവിടെക്കൊടുക്കുന്നു. ആ മാഗസിന്‍ എന്റെ സ്ക്കൂളില്‍ നിന്നും തപ്പിയെടുത്തു സ്കാന്‍ ചെയ്ത്‌ ഇവിടെ ചേര്‍ക്കാന്‍ സന്മനസ്സുകാണിച്ച എന്റെ കൂട്ടുകാരന്‍ ധനന്‍ ശേഖര്‍ അവന്റെ അച്ഛനമ്മമാരും സ്ക്കൂളിലെ അധ്യാപകരുമായ ശേഖരന്‍ മാഷും(അദ്ദേഹത്തെ കലാ കേരളം അറിയപ്പെടുന്നത്‌ ശേഖര്‍ അയ്യന്‍തോള്‍ എന്ന പേരിലാണ്‌) ഓമനടീച്ചരും പ്രതേയേക നന്ദി അര്‍ഹിക്കുന്നു.

ഒരു പാടു കഷടപ്പാടുകള്‍ക്കൊടുവില്‍ പുറത്തിറക്കിയ്‌ ഈ മാഗ്ഗസിന്‍ ഒടുവില്‍ സ്റ്റാന്‍ഡേര്‍ഡ്‌ കൂടുതലാണ്‌ കുട്ടികളുടെ രചനയല്ല എന്ന് കാരണത്താല്‍ ഒരു മതസരത്തില്‍ നിന്നും തഴയപ്പെട്ടു എന്നു അഭിമാനപൂര്‍വ്വം ഓര്‍ക്കട്ടേ. ധനന്റേ വരകളും ഞങ്ങളുടെ എഴുത്തുകളും കുട്ടികളുടെ കഴിവിനും അപ്പുറത്താണ്‌ എന്നു തിരിച്ചറിഞ്ഞ ആ അവാര്‍ഡ്‌ സമിതിക്ക്‌ ഒരു നന്ദി ഇപ്പോഴും മനസ്സിലൂണ്ട്‌.

ഈ രചനയുടെ രാഷ്‌ട്രീയ പാശ്ചാത്തലം കൂടി പറയാം. ഗുജ്ജറാല്‍, ദേവഗൗഡ, 13 ദിവസത്തെ വാജ്പെയ്‌ മന്‍ത്രി സഭ, പിന്നെ കാലിത്തീറ്റ, പൊക്രാന്‍ അണു പരീക്ഷണം തുടങ്ങിയവ ഓര്‍ക്കുന്നതു നന്നായിരിക്കും. ഇന്‍ത്യാമഹാരാജ്യത്തു ജീവിക്കുന്ന സാധാരണക്കര്‍ രാഷ്ട്രീയസംഭവങ്ങള്‍ അഞ്ചുദിവസത്തിനപ്പുറം ഓര്‍ക്കാന്‍ സാധ്യത ഇല്ല. ഉണ്ടായിരുന്നെങ്കില്‍ നമുക്ക്‌ ഇത്രയധികം രാഷ്ട്രീയക്കാരും പാര്‍ട്ടികളും ഉണ്ടാകുമായിരുന്നില്ല.............!

Minesh Ramanunni said...

ആ മാഗസിന്റെ പൂര്‍ണരൂപം ഈ ലിങ്കില്‍ ലഭ്യമാണ്‌

http://thitheri.blogspot.com/

ഒഴാക്കന്‍. said...

magasin kalakki!

രാമു said...

കാലത്തിന്‌ മുന്‍പേ നടന്നവര്‍ക്കെല്ലാം ഇതാണ്‌ ഗതി

അടിയന്തിരാവസ്ഥക്കു തൊട്ടുമുന്‍പായി പുറത്തിറങ്ങേണ്ടിയിരുന്ന 'ശ്രീകൃഷണം' എന്ന ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളേജ്‌ മാഗസിന്റെ കഥ പറഞ്ഞു അന്നത്തെ മാഗസിന്‍ എഡിറ്ററായിരുന്ന സി. രാംമോഹന്‍ ഒരിയ്‌ക്കല്‍. അതിനുപുറകിലെ അധ്വാനം, അലച്ചില്‍, സ്‌പനങ്ങള്‍, പ്രതീക്ഷകള്‍...

നിലവാരക്കൂടുതല്‍ കാരണമാണ്‌ അന്ന്‌ മാഗസിന്‍ പുറത്തിറക്കാന്‍ കഴിയാതെ പോയത്‌. ഇന്ദിരയ്‌ക്കെതിരായ പരാമര്‍ശങ്ങളുണ്ട്‌ എന്ന ആരോപണമാണ്‌ എതിര്‍കക്ഷികള്‍ ഉന്നയിച്ചത്‌. ഒടുവില്‍ കോളേജിന്‌ മുന്‍പില്‍ മൊത്തം കോപ്പികളും കൂട്ടിയിട്ട്‌ കത്തിച്ചുകളഞ്ഞു അധികാരികള്‍. അന്ന്‌ തീയ്യില്‍ നിന്ന്‌ രക്ഷപ്പെട്ട കുറച്ച്‌ കോപ്പികള്‍ തേടി ശ്രീകൃഷ്‌ണയിലെ പുതിയ തലമുറ കുറേ അലഞ്ഞു ഒടുവില്‍ പലരുടെയും ഓര്‍മ്മകളില്‍ നിന്നാണ്‌ അതിനെ വീണ്ടെടുത്തത്‌.

തിത്തേരിക്കഥകള്‍ കാലത്തിന്‌ വിട്ടുകൊടുക്കാതെ സൂക്ഷിച്ച എല്ലാവര്‍ക്കും നന്ദി. അതെല്ലാവര്‍ക്കുമായി ലഭ്യമാക്കിയ മിനേഷിനും...

കൂടല്ലൂരും കുമരനെല്ലൂരും തൃത്താലയും പള്ളിപ്പുറവും പട്ടാമ്പിയും എന്റെ ഗൃഹാതുരതയുടെ കൂടി ഭാഗമാണ്‌. നിളയെ പ്രേമിച്ച്‌ നടന്ന കാലത്ത്‌ ഇ. പി. ഗോപാലനും ഇന്ത്യന്നൂര്‍ ഗോപിമാഷും എന്‍. എം. നമ്പൂതിരിമാഷും സി. രാജഗോപാലും മുന്നേ നടന്ന ഭാരതപ്പുഴസംരക്ഷണസമിതിയില്‍ വാലറ്റത്തെ പൊടിമീശക്കാരനായി ഞാനും ഉണ്ടായിരുന്നു.

കാത്തിരിക്കുന്നു... ഇനിയും വരാനിരിക്കുന്ന കഥകള്‍ക്കായി...

Rejeesh Sanathanan said...

:)

Minesh Ramanunni said...

ഒഴാക്കന്‍, മലയാളി, രാമു ബ്ലോഗില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരു പാടു നന്ദി.

ഈ മാഗസിന്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഒരു വഷക്കാലം. സാധാരണ രക്ഷിതാക്കള്‍ എറ്റവും ഭയക്കുന്ന എസ്‌ എസ്‌ എല്‍ സി ക്കാലം( അന്നു ഗ്രേഡിംഗ്‌ അല്ല). ഓരോ ദിവസവും ഞങ്ങള്‍ ഉണര്‍ന്നെണിക്കുന്നത്‌ തിത്തേരിയില്‍ എന്‍തു ചെയ്യാം എന്നോര്‍ത്തായിരിന്നു. സാധാരണ ഒരു കൈയ്യെഴുത്തുമാഗസിന്‌ പണി വളരെ കുറവാണ്‌. എല്ലവരില്‍ നിന്നും രചനകള്‍ ശേഖരിക്കുക, അതു നല്ല കൈയക്ഷരമുള്ള കുട്ടികളെക്കൊണ്ട്‌ എഴുതിക്കുക. വേണമെങ്കില്‍ അതു വീട്ടില്‍ കൊടുത്തുവിട്ട്‌ ഹോം വര്‍ക്കായി നല്‍കാം. പിന്നെ ഇടയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. പക്ഷെ തിത്തേരി വ്യത്യസ്ഥ്മായിരിക്കണം എന്നു ഞങ്ങള്‍ക്കു നിര്‍ബന്ധമായിരുന്നു. ഓരോ പേജും അതിനു യോജിച്ച വരകള്‍ കൊണ്ടു ധനനും കൂട്ടുകാരും ആകര്‍ഷകമാക്കി(സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തിലെ ജലച്ചായവിഭാഗത്തിലെ ജേതാവണ്‌ ധനന്‍. ഒരു പാട്‌ ചിത്രങ്ങളിലൂടെ എക്സിബിഷനുകളിലൂടെ ഇന്നും ധനാന്‍ ആ യാത്ര തുടരുന്നു) മാത്രവുമല്ല ഇതിലെ ഓരൊ പേജും എഴുതിയത്‌ ഞങ്ങളുടെ (ഞാന്‍, ധനന്‍, രാകേഷ്‌) സാന്നിധ്യത്തിലായിരുന്നു. ഓരൊ പേജും ഓരൊ പേജിന്റെ കെട്ടും മട്ടും കൈയക്ഷരവും അതിനൊത്ത വരകളും ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. ഒന്‍പതാം ക്ലാസിലെ കൊച്ചു കൂട്ടുകാരികള്‍ ഒരു പാട്‌ ക്ലാസുകള്‍ ഇതിനായി ഉപേക്ഷിച്ചിട്ടുണ്ട്‌. നല്ല കൈയ്യക്ഷരം പെണ്‍കുട്ടികളുടെ കുത്തകയാണല്ലോ.

രസകരമായ ഒരു അനുഭവം ഇതോടൊപ്പം പങ്കുവക്കട്ടെ. 1999 ആഗസ്റ്റ്‌ മാസം . ഒരു നാലാം ഓണദിനം. മാഗസിന്‍ തലക്കുപിടിച്ച്‌ ഈ മുന്നു പൊടിപ്പയ്യന്മാരും ഒരു സാഹസത്തിനു മുതിരുന്നു. ഞങ്ങളുടെ സ്ക്കുളിലെ ഒരു പൂര്‍വവിദ്യാര്‍ഥിയെ ഇന്റര്‍വ്യൂ ചെയാന്‍. ആള്‍ സാക്ഷാല്‍ എം ടി! ഓണത്തിനു എം ടി കൂടല്ലൂരില്‍ വന്നതായി ഞങ്ങള്‍ അറിഞ്ഞു. അപ്പോയിന്റെമെന്റോ ഒരു മുന്നറിയിപ്പോ കൂടാതെ മൂന്നു പയ്യന്‍സും കൂടി കൂടല്ലൂരിലേക്ക്‌ സൈക്കളില്‍. എകദേശം 10-12 കിലോമീറ്റര്‍ സൈക്കള്‍ ചവുട്ടി കൂടല്ലുര്‍ എത്തുന്നത്‌ ഒരു 12 മണിക്ക്‌. എം ടി യുടെ വീടിന്നു മുന്നില്‍ എത്തിയപ്പോള്‍ വീട്‌ പൂട്ടിക്കിടക്കുന്നു. അയല്‍വാസികള്‍ പറഞ്ഞു എതാനും മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌ എം.ടി തിരിച്ച്‌ കോഴിക്കോട്ടേക്കു പോയിരുന്നു എന്ന്. ഞങ്ങള്‍ നിരാശരായി . പക്ഷേ തിരിച്ചു വീട്ടിലേക്കു മടങ്ങുന്നതിനു പകരം എം ടിയുടെ വീട്ടിനടുത്തുള്ള ഞങ്ങളുടെ ഒരു ടീച്ചറെ കാണാം എന്നു തീരുമാനിച്ചു. യാത്രക്കിടയില്‍ ഒരു മരത്തിനു സമീപം അല്‍പനേരം സൈക്കള്‍ നിര്‍ത്തിയ വിശ്രമിച്ചു. ആ മരം യഥാര്‍ത്‌ഥത്തില്‍ പാക്കനാര്‍ നട്ട പാക്കനാര്‍ കാഞ്ഞിരമായിരുന്നു. അവിടെ നിന്നും യാത്രയുടെ അര്‍ഥം മാറുകയായിരുന്നു. പന്‍തിരുകുലത്തിന്റെ കഥകളിലൂടെയായിരുന്നു പിന്നീടുള്ള ആ ദിവസം മുഴുവന്‍. പാക്കനാരുടെ ഇപ്പോഴത്തെ പിന്മുറകാരെ കണ്ടു. പെരുന്‍തച്ചന്‍ പണികഴിപ്പിച്ച അമ്പലം കണ്ടു. പിന്നെ അഗനിഹോത്രിയുടെ, നാറാണത്തു ഭ്രാന്‍തന്റെ, ഉപ്പുകൊറ്റന്റെ എല്ലാം വിവരങ്ങള്‍ ശേഖരിച്ചു. ആ യാത്ര തിത്തേരിക്കു വേണ്ടി ഒരു ദിവസം എന്ന ഒരു യാത്രാവിവരണമായി. വീട്ടില്‍ തിരിച്ചെത്തുമ്പോഴെക്കും സമയം 7 മണി.ഇതിനിടയില്‍ ഒരു ഗംഭീരമഴയും സൈക്കള്‍യാത്രക്കാരായ ഞങ്ങളെ അനുഗ്രഹിച്ചിരുന്നു.

ഓര്‍മ്മകളുടെ തിത്തേരിയില്‍ അങ്ങനെ ഒരു പാടു കഥകള്‍ ഭാക്കി വച്ചിട്ടുണ്ട്‌.അവ വഴിയെ പറയാം

Minesh Ramanunni said...

ധനന്റെ ചില വരകള്‍ ഇവിടെ കാണാം

http://www.flickr.com/photos/dhanan/

Jinan Sekhar said...

Oramakalude Thithheri valare eshtappettu.....'Ravam' valare nannayittunde....