കഴിഞ്ഞ തവണയും അച്ഛന്‍ വന്നപ്പൊള്‍ ഒരു പാടു സാധനങ്ങള്‍ കൊണ്ടു വന്നിരുന്നു. കളര്‍ പെന്‍സില്‍,പെയ്ന്റ്, ഉടുപ്പുകള്‍, പിന്നെ ഒരു കുഞ്ഞു പോകറ്റ് റേഡിയൊ, നല്ലൊരു വാച്ച്.
അപ്പൊഴൊക്കെ ആ സാധനങ്ങളിലെല്ലാം എന്തോ ചിലത് അപരിചിതമായ ഭാഷയില്‍ എഴുതി വച്ചിരിക്കുന്നതായി അപ്പു ശ്രദ്ധിച്ചിരുന്നു. ടി.വിയില്‍ പല തവണ കാണുന്നതു കൊണ്ട് അതു ഇംഗ്ലിഷ് അല്ല എന്നു അപ്പുവിനറിയാം. നാലു വയസ്സുകൊണ്ട് എ,ബി,സി,ഡി യൊക്കെ അവനറിയാം.
കൊല്ലത്തിലൊരിക്കല്‍ ഈവക സാധനങ്ങളുമായി എത്തുന്ന അച്ഛന്‍ എന്ന ഗള്‍ഫുകാരനെ പ്രതിക്ഷിച്ചു നാട്ടില്‍ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ട് എന്നത് അവനു അറിയാമല്ലോ
പിന്നീട് ഇംഗ്ലിഷ് കൂട്ടി വായിക്കാന്‍ പഠിച്ചപ്പൊള്‍ അവാനാദ്യം കൂട്ടി വായിച്ച വാക്ക്
'മാന്‍മാര്‍ക്കു കുട' എന്നായിരുന്നില്ല. അച്ഛന്‍ അവനു അയച്ചു കൊടുത്ത സൈക്കിളിന്റെ സൈഡില്‍ എഴുതി വച്ച, അവന്‍റെ പേനയിലും, കളര്‍ പെന്‍സിലിലും റേഡിയൊവിലും എഴുതി വച്ച് "മെയ്ഡ് ഇന്‍ ചൈന" എന്നായിരുന്നു.
വീട്ടിനടുത്തുള്ള ചൈനാ ബസാറില്‍ അമ്മയൊടൊപ്പം പോയപ്പൊള്‍ അച്ഛന്‍ കൊണ്ടു വരാറുള്ള സാധനങ്ങളുടെ ഇരട്ടി ശേഖരം അവിടെ കാണാന്‍ അവനു പറ്റി. പ്രായൊഗിക ജീവിത്തിന്റെ ഭൂമികയില്‍ ജനിച്ച് അപ്പു അപ്പോള്‍ ഇങ്ങനെ ചിന്തിച്ചു. " ഒരു ദുബായിക്കാരനെ കല്യാണം കഴിക്കുന്നതിനു പകരം അമ്മക്കെന്തു കൊണ്ടു ഒരു ചൈനക്കാരനെ കല്യാണം കഴിച്ചുകൂട?"
അപ്പൊള്‍ അടുത്ത വരവിനുള്ള സാധങ്ങള്‍ വാങ്ങാനായി അച്ഛനെന്ന ദുബായിക്കാരന്‍ ഒരു ഷോപ്പിംഗ് മാളില്‍ അലഞ്ഞു നടക്കുകയായിരുന്നു.
1 comment:
* LAPTOP Battery for Apple PowerBook G4 12 M8984G A1079 + Extras While the building is usually open 24 hours, four port johns outside are located near the campers parking area. Select "Always On" from the drop-down menu under Power Schemes. It is a wonderful choice.
Post a Comment