Friday, February 5, 2010

കണ്ണട


കണ്ണട   വെച്ച കുട്ടികള്‍ എല്ലാം നല്ലോണം പഠിക്കും എന്ന് രണ്ടാം ക്ലാസില്‍ സന്ദീപ്‌ പറഞ്ഞതുമുതലാണ് കണ്ണട  വെച്ചവരോട് ഒരു പ്രത്യേക ബഹുമാനം തോന്നിത്തുടങ്ങിയത് .  
ഒന്‍പതാം ക്ലാസില്‍ ആദ്യം വായില്‍ നോക്കിയ കുട്ടിയുടെ മുഖത്തുണ്ടായിരുന്നു ഒരു കറുത്ത കണ്ണട. ആ കുട്ടിയുടെ പേരു പറഞ്ഞു എന്നെ കളിയാക്കിയിരുന്ന മധുവിന്റെയും പ്രസൂജിന്റെയും പ്രധാന ഒരു ആയുധം കണ്ണടയായിരുന്നു.അങ്ങനെ കുട്ടിക്കാലം മുതല്‍ കണ്ണട ഒരു വീക്നെസ് ആയി നില്‍കുന്നുണ്ടായിരുന്നു.

ഇനി കണ്ണടക്കഥയിലേക്കു വരാം.ഈയിടെ ഒരു ട്രയിനിംഗിനായി ദുബായിലേക്കു പോകെണ്ടി വന്നു. യാത്രക്കിടെ ബഹറൈന്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഒരു നല്ല സുന്ദരന്‍ കണ്ണടവെച്ചു നല്ല തറവാടിത്തമുള്ള ഒരു ലാറ്റിനമേരിക്കന്‍ പെണ്‍കുട്ടി. കണ്ടപ്പോല്‍ സല്‍മ ഹെയിക്‌ മുന്നില്‍ ഇറങ്ങി നിന്നതാണൊ എന്നു തോന്നിപ്പോയി. ആഞ്ജലിനയും സല്‍മയും പണ്ടെ നമ്മുടെ വീകനെസ്സാണ്‌. ഫ്ലൈറ്റില്‍ കയറിയപ്പോള്‍ അതു സംഭവിച്ചു. അവള്‍ എന്റെ അടുത്ത്‌ സീറ്റില്‍." ഹൊ എന്റെ ദൈവമെ എനിക്കു വയ്യ". ഇന്നു കണികണ്ടവനെ കണ്ടാല്‍ നാളെമുതല്‍ സ്ഥിരമായി കാണാന്‍ കഴിയണേ എന്റെ ഗുരുവായൂര്‍ കര്‍ത്താവേ. ഒരു വിധം എല്ലാരാജ്യങ്ങളിലും സുഹൃത്തുക്കള്‍ ഉണ്ട്‌. ഇനി ലാറ്റിനരിക്കയില്‍ നിന്നൊരു സുന്ദരികൂടി സുഹൃത്താകുന്നതില്‍ കുഴപ്പമില്ല.

ഞാന്‍ ദൈവത്തോടു നന്ദിപറഞ്ഞു. എങ്ങനെ തുടങ്ങും ? വലിയൊരു ചോദ്യം. നമ്മുടെ കാണപ്പെട്ട ദൈവമായ മുകേഷിനെ മനസ്സില്‍ ധ്യനിച്ചു ഞാന്‍ ലാപ്‌ടോപ്‌ തുറന്നു. രണ്ടു മിനിട്ടു ഒരു ബുകിന്റെ പി.ഡി.എഫ്‌ കോപി വിടര്‍ത്തി വായന തുടങ്ങി.അവള്‍ പെട്ടെന്നു എന്നൊടു ചൊദിച്ചു. "ദുബായിലെക്കാണൊ?" ഞാന്‍ നല്ല വള്ളുവനാടന്‍ ഇംഗ്ഗ്ലിഷില്‍ കാച്ചി. " ദുബായി ഒന്നു കാണാന്നു നിരീച്ചു. നോമിനു ഒരു ട്രയിനിംഗിനു ഉണ്ടു, ഊണും വഴിച്ചെലവും വിരിവെക്കാനുള്ള ഏര്‍പ്പാടും നമ്മടെ കംബിനി ചെയ്തിട്ടുണ്ട്‌. കുട്ടി എങ്ങടാ?"
അവളു നല്ല മലപ്പുറം സ്ലാങ്ങില്‍ എന്നോടു മൊഴിഞ്ഞു." ഇങ്ങളു പോണ സ്ഥലത്തു തന്നെ. നിക്കു അവിടെ ***** ഹോട്ടലില്‍ വിളംബാ പണി. എച്ചിലെടുക്കണം, പാത്രം കഴുകണം പിന്നെ മുറി അടിച്ചു തുടക്കണം" അവള്‍ നെടുവീര്‍പ്പിട്ടു." പുവര്‍ ഗേള്‍. അവള്‍ ഒരു അടുക്കളക്കാരി. അവളുടെ ഹോട്ടല്‍ ലോകപ്രസിദ്ധമാണ്‌. പക്ഷെ പപ്പു പറഞ്ഞ പോലെ ഗോപലകൃഷ്ണന്‍ എന്ന പേരു മാറ്റി അമിതാബ്‌ ബച്ചന്‍ എന്നിട്ടാലും ഹോട്ടലുകാരന്‍ എന്നും ഹോട്ടലുകാരന്‍ തന്നെ.

ഇനി കുടുംബകാര്യം അറിയണം. ഏവിടെ ജനിച്ചു, ചൊവ്വദോഷമുണ്ടൊ എന്നൊക്കെ നോക്കണം. ജനനം ബ്രസിലില്‍ "ഹൊ സമാധാനമായി. നമ്മുടെ റൊണാള്‍ഡൊയുടെ നാട്ടില്‍. അല്ലെങ്കിലും മലപ്പുറത്തുകാരനു ബ്രസീല്‍ ഒരു ഹരമാണ്‌ അര്‍ജന്റിന ഒരു ലഹരിയാണ്‌ . അവള്‍ എന്നൊടു എന്റെ ഡിറ്റെയില്‍സ്‌ ചൊദിച്ചു. ഞാന്‍ ഒരു ഒന്നൊന്നര കാച്ചു കാച്ചി. ഞാന്‍ ഒരു വലിയ എഞ്ജിനിയറാാാാാ.(എന്നെ സമ്മതിക്കണം)

അവള്‍ ഒന്നു നോക്കി.ഞാന്‍ ഉടനെ പറഞ്ഞു" സത്യായിട്ടും , കണ്ടാ ഒരു ലുക്കില്ല എന്നേ ഉള്ളൂ" എന്നിട്ടു എന്നോടു ജോലിയെക്കുറിച്ചു ചോദിച്ചു. ഒരാഴ്ച പറയാന്‍ മാറ്റിവച്ച്‌ നുണകളെല്ലാം ഞാന്‍ എടുത്തു കാച്ചി. അവസാനം അവള്‍ എന്റെ ശംബളം ചൊദിച്ചു. ന്യായമായും പ്രതീക്ഷിച്ച ചോദ്യം. ഇപ്പോള്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി പറഞ്ഞു. ഈ ഒരു സംഖ്യയില്‍ ഒരു വിധ ആളുകളെല്ലാം വിഴും. പക്ഷെ അവളുടെ മുഖത്തു ഒരു മാറ്റവും ഇല്ല. പകരം ഒരു പുഞ്ഞം." എഞ്ചിനിയര്‍ക്കു ഇത്ര സാലറിയെ ഉള്ളൂ. ഇതിനെക്കാള്‍ ബേദം എന്റെ ജൊലിയാ..."

ഇപ്പോള്‍ തള്ളിയത്‌ എന്റെ കണ്ണുകള്‍ ആണു. അവള്‍ എക്സ്‌പളെയിന്‍ചെയ്തു .അവളുടെ ശമ്പളം ഞാന്‍ പറഞ്ഞതിനും 30% മുകളിലാണു . ഹോട്ടലില്‍ ഇത്രശമ്പളമോ  എന്നു ഞാന്‍ വാ പൊളിച്ചിരിക്കുമ്പോള്‍ അവള്‍ കണ്ണിറുക്കി കാണിച്ചു. " ആയകാലത്തു പാത്രം കഴുകി അടുക്കളയില്‍ കയറിയിരുന്നെങ്കില്‍..!

എന്നെ അവള്‍ വെട്ടിയ സ്ഥിതിക്ക്‌ ഇനി അധികം പുളു വേണ്ടാ എന്നു ഞാന്‍ തീരുമാനിച്ചു പക്ഷെ, ഇനിഎന്താ  ഇബളോടു ചോദിക്ക്യാ? സമയം അരമണിക്കൂര്‍ പിന്നെയും നീണ്ടുകിടക്കുന്നു. വല്ല ഒറ്റപ്പാലത്തുകാരിയായിരുന്നെങ്കില്‍ മകരക്കൊയ്‌ത്തു കഴിഞ്ഞോ, ചിനക്കത്തൂരെ പൂരത്തിനിക്കുറി എത്ര ആനെണ്ടായിരുന്നു എന്നൊക്കെ ചൊദിക്കാമായിരുന്നു. അറ്റ്‌ ലീസ്റ്റ്‌ തിരൊന്‍തരമായിരുന്നെങ്കില്‍ ആറ്റുകാലെ പൊങ്കാലയെക്കുറിച്ചെങ്കിലും വികാരഭരിതനാവാമായിരുന്നു. പൊങ്കാലയുടെ കാര്യം ഓര്‍ത്തപ്പൊളാണു ബ്രസിലില്‍ നാട്ടുകാരെല്ലാം തെരുവുകള്‍ കൈയ്യേറുന്ന അവരുടെ പൊങ്കാലയുടെ കാര്യമൊര്‍ത്തത്‌. "റിയോ കാര്‍ണിവല്‍" ഉടന്‍ എടുത്തു കാചി."ഇയ്യെങ്ങന്യ റിയൊ പൂരത്തിനു പോവാറുണ്ടോ? "

ഏന്റെ ചോദ്യം കേട്ടതും അവള്‍ സന്തോഷവതിയായി." പിന്നേ, താലവുമെടുത്തു സെറ്റ്‌ സാരീം മുല്ലപ്പൂവും ചൂടി ഞാന്‍ മുന്നില്‍ തന്നെ ഉണ്ടാവാറുണ്ടായിരുന്നു രണ്ടു കൊല്ലം മുന്‍പു വരെ. ഇപ്പൊ രണ്ടു കൊല്ലായി ദുബായിലാ. ഇതാ, എന്റെ രണ്ടു വര്‍ഷം മുന്‍പത്തെ 'റിയോ' ചിത്രം." അവള്‍ മൊബെയില്‍ക്യാമറയില്‍ നിന്നു ഒരു ഫോട്ടൊ എടുത്തു കാട്ടി. ആ ഫോട്ടോ കണ്ടതും ഞാന്‍ പിന്നെയും ഞെട്ടി. ഷക്കീല പൊറുക്കില്ല അങ്ങനത്തെ ഒരു പോസ്‌! അവള്‍ ഒന്നു കണ്ണിറുക്കി കാണിച്ചു. എനിക്കാകെ ഒരു പന്‍തിക്കേടു തൊന്നി.
കാര്യങ്ങള്‍ ഇത്രയുമൊക്കെയായപ്പൊള്‍ എന്നിലെ സേതുരാമയ്യര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു ചൊദ്യം ഉയര്‍ന്നു വന്നു.

 "ബഹറിനില്‍ ഇവള്‍എന്തിനാണ് വന്നത്‌ ?"

അപ്പോഴാണ്‌ എനിക്കു കാര്യം പിടികിട്ടുന്നത്‌. നായിക നമ്മുടെ നട്ടപ്രാന്തന്റെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു "ഫ്ലഷ്‌ കണ്‍സള്‍റ്റന്റ്‌" ആണ്‌. ബഹറിനിലെ ഒരു ഭക്തന്‍ അത്താഴപൂജക്കു വിളിച്ചപ്പോള്‍ വന്നതാണ്‌.. പൂജകഴിഞ്ഞു ദക്ഷിണയും വാങ്ങിയുള്ള വരവാണ്‌.
ഇതു കേസു വേറെയാണ്‌ എന്നു മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ വലിഞ്ഞു. എന്റെ സല്‍മാ ഹൈക്കെ എന്നാലും നി...!

ദുബായി എയര്‍പോട്ടില്‍ എത്തിയപ്പോള് എമിഗ്ഗ്രേഷന്‍കാര്‍ക്ക്‌ എന്റെ റെട്ടിന കാണണം എന്നു പറഞ്ഞു. അതെല്ലാം കഴിഞ്ഞു വിസ എടുത്തു പുറത്തു കടക്കുംബോള്‍ നമ്മുടെ കാര്‍ണിവല്‍ കുട്ടി കാചിയ എണ്ണയൊക്കെ തേചു മുല്ല്ലപൂവൊക്കെ ചൂടി ടാക്സികാരുമായി ബാര്‍ഗയിന്‍ ചെയ്യുന്നു. എന്നെ കണ്ടതും അവള്‍ എന്നൊടു ചോദിച്ചു "ഇപ്പോള്‍ എന്താ പരിപാടി.?"

ഞാന്‍ മറുപടി പറഞ്ഞു. " ഇല്ലത്തെത്തേണ്ട നേരം കഴിഞ്ഞിക്കിണു. മീഡിയ റോട്ടാന(ഹോട്ടലില്‍) കാലത്ത്‌ ഒന്‍പതു മണിക്കെത്തണം എന്നാണു ട്രയിനിംഗിന്റെ വാറോല. അതിനാല്‍ അമ്മാത്തുന്നു ഇശ്ശി നേരത്തെ ഇറങ്ങി.അടുത്ത വണ്ടിക്കു വിട്ടാ ഉച്ച ഉച്ചപൂജക്കു മുന്‍പ് അങ്ങട്  എത്താം" ഇത്രയും ഞാന്‍ പറഞ്ഞു ഞാന്‍ രക്ഷപെട്ടു.

ഒരു ടാക്സിയില്‍ ഹോട്ടല്‍ ലക്ഷ്യമാക്കി ഓടുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. മാന്‍ മിഴികളെ മാത്രമല്ല, മാന്‍ സ്പെക്‌ക്‍സുകളേയും ഒന്നു സൂക്ഷിച്ചാല്‍ നല്ലത്‌.

16 comments:

Minesh Ramanunni said...

ഇ സംഭവത്തിലെ നായകന്‍ ഞാനല്ല.. ഇനി അഥവാ ഞാനാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അതു നിഷേധികാന്‍ കെ.പി.സി.സി ആക്ട്‌ (പാര്‍ട്ട്‌ 1 കരു മുരളീരവം) എനിക്ക്‌ അവകാശം ഉണ്ടായിരിക്കും

Calvin H said...

നൈസായി സ്ലിപ്പായീ ന്നു പറഞ്ഞാല്‍ ഞാന്‍ വീശ്വസിക്കില്ല ദാസാ...;)

Unknown said...

മിനീഷേ,
കണ്ണട വിചാരം അസ്സലായീ

anil_neeliyattil said...

ഇപ്പൊഴെങ്കിലും മനസ്സിലായൊ………………………… ഈ കണ്ണടക്കു പകരം ലെൻസ് കണ്ടു പിടിചവന്റെ ഫുദ്ദി

Minesh Ramanunni said...

@ ഹരി: നമ്പലിയാ! സത്യം ! സ്ലിപ്പായി
@ടോംസ്: നന്ദി
@ അനിലേട്ടാ : ലെന്‍സും അങ്ങനെ നമ്പണ്ടാ!

vinayan said...

kollam…kalakki…ഋതുവില്‍ കണ്ട പോസ്റ്റുകള്‍ മിനീഷിന്റെ തന്നെ അല്ലെ

ജെയിംസ് ബ്രൈറ്റ് said...

Very interesting and good narration.
Welcome to Boolokamonline.

kumaran said...

ഒരു വി.കെ.എന്‍. സ്റ്റൈല്‍. നന്നായിട്ടുണ്ട്.

നീര്‍വിളാകന്‍ said...

നന്നായിട്ടുണ്ട് മിനേഷ്…… ഒരു വ്യത്യസ്ഥ ശൈലിയുടെന്ന് പറയാതിരിക്കുക വയ്യ.

gopan said...

nee aalu kollalloda gedi ?!! Keep it up…. !

എറക്കാടന്‍ said...

അപ്പോള്‍ ഞാന്‍ ലിങ്ക കൊടുത്ത എല്ലാരും കമന്ടീലോ….നന്നായി മച്ചൂ…

ഇടുക്കിക്കാരന്‍ said...

Kollaam, kidu aliyaa kidu…
keep writing

കാപ്പിലാന്‍ said...

:)

Minesh Ramanunni said...

ബൂലോകം ഓണ്‍ലൈനില്‍ കണ്ണട പോസ്റ്റു ചെയ്തപ്പോള്‍ വന്ന കമന്റുകളാണ് മുകളില്‍ കൊടുത്ത എട്ടു കമന്റുകളും. നന്നായി എന്ന് നാലാള്‍ പറഞ്ഞാല്‍ ഞമ്മള്‍ക്ക്‌ പട്ടാമ്പി നേര്‍ച്ചയാ. ഇട്ടാല്‍ പറഞ്ഞാലോ അന്ന് വല്യപെരുന്നാലും :)

ഷൈജൻ കാക്കര said...

ഇഷ്ടപ്പെട്ടു...

അന്ന്യൻ said...

അങ്ങനങ്ങ് തടി ഊരാൻ വരട്ടെ...
ഞാനൊന്നു അന്വെഷിക്കട്ടെ, ദുഫായിൽ എവിടെയാ അവളുടെ വീടു...? ;)