Tuesday, June 8, 2010

ഒരു തുലാവര്‍ഷ രാത്രിയില്‍


എണ്‍പത്തിനാലിലെ കന്നിമാസത്തില്‍ തുലാവര്‍ഷം കോരിച്ചിരിഞ്ഞു നില്‍ക്കുന്ന ഒരു ദിവസം . സ്ഥലം മലപ്പുറം ജില്ലയിലെ പുത്തന്‍പള്ളിയിലെ ഒരു ആശുപത്രി. വിമാനത്താവളത്തിലെ ആഗമനം എന്നെഴുതിവച്ച  സഥലത്തുള്ളതുപോലെ വമ്പിച്ച ജനാവലി അവിടെ കാത്തു കെട്ടി നില്‍ക്കുന്നു. ആശുപത്രിയിലെ ലേബര്‍ റൂമിനു മുന്നിലാണു ഈ തിരക്ക്‌ .പാഴൂരെന്ന തറവാട്ടിലെയും ചുള്ളിയില്‍ എന്ന കളരിയിലേയും പ്രധാന അംഗങ്ങള്‍ ആകാംഷ നിറഞ്ഞ മുഖഭാവങ്ങളോടെ നില്‍ക്കുന്നു. സംഘത്തലവന്‍ ക്യാപ്ടന്‍  രാമനുണ്ണി മേനോന്‍, അസ്സംഖ്യം വരുന്ന ഉപകഥാപാത്രങ്ങള് ‍  വരിവരിയായ്‌ വേറെയും.

ലേഡി ഡോകടരുടെ അടുത്തു നിന്നും പരിചയക്കാരിയായ ഒരു നഴ്‌സമ്മ വന്നു വിവരം പറഞ്ഞു " ദേ ഒരു ഉണ്ടച്ചെക്കനാണ്‌ .നാലു നാലരക്കിലൊ തൂക്കം വരും. ഇപ്പോളാണു റിലീസ്‌ . ( 7 മണിക്കാണ്‌ സമയം)" .എല്ലവരും സന്തോഷിച്ചിരിക്കവെ അകത്തു ലേഡിഡോക്ടര്‍ ഒരു വലിയ വെല്ലുവിളിയെ നേരിടുകയായിരുന്നു. കുട്ടി കമ എന്നു രണ്ടക്ഷരം മിണ്ടുന്നീല്ല.ഡോക്ടറമ്മ ഉടന്‍ തന്നെ അറ്റന്‍ണ്ടരെ വിളിച്ചിട്ടു പറഞ്ഞു.  "ഗോവിന്ദങ്കുട്ടി.. കുട്ടി മിണ്ടുന്നില്ല"

അത്യാവശ്യം നീളവും വീതിയുമുള്ള ചെക്കന്‍ ഒരു ചോദ്യ ചിഹ്നം പോലെ ഡോക്റ്ററെ നോക്കിക്കിടന്നു.
അറ്റന്റര്‍ ഒന്നു ചിരിച്ചിട്ടു പറഞ്ഞു "ഇവനല്ല, ഇവന്റെ അച്ചനെ വരെ ഞാന്‍ മിണ്ടിക്കും".
 "വായടക്കടൊ, ഇവന്റെ അച്ചനൊക്കെ ഇവിടെക്കിടന്നു മിണ്ടതെ പോവണമെങ്കില്‍ ലവന്‍ വാ തുറക്കണം "എന്നായി ഡോക്ടറമ്മ. സാധാരണചെയ്യാറുള്ള പോലെ ചെറുക്കനെ തലകീഴായി കെടുത്തി ചന്തിയില്‍ ഒരു നുള്ളു വെച്ചു കൊടുത്തു. ചെറുക്കന്‍ ഡോകടറമ്മയുടെ മുഖത്തു നിര്‍വികാരനായി നോക്കി.ബുദ്ധനും ശങ്കരനും പോലും ഇല്ലാത്ത അത്ര  നിര്‍വികാരതയോടെ ചെക്കന്‍ കിടന്നു
സംഭവം എല്‍ക്കുന്നില്ല എന്നു മനസ്സിലായപ്പോള്‍ ഡോക്ടറമ്മ അടുത്ത ആയുധം ഏടുത്തു. ഒരു എമണ്ടന്‍ സൂചി. നേരെ ചെക്കന്റെ കുഞ്ഞി ഹൗസിംഗ്‌ നോക്കി ആഞ്ഞു തറച്ചു.

 "ദേ ഈയമ്മ എന്റെ പ്രൈവറ്റ്‌ പാര്‍ട്ടില്‍ ഇക്കീളി ഇടുന്നു" എന്നു പറഞ്ഞു ചെക്കന്‍ ഒരു കണ്ണിറുക്കി കാണിച്ചു. ചെറുക്കന്‍ ഇതു കൊണ്ടൊന്നും മിണ്ടാന്‍ പോകുന്നില്ലെന്നു മനസ്സിലാക്കിയ ഡോക്ടറമ്മ ഉടനെ രണ്ടു ചട്ടി ഓക്സിജന്‍ പറഞ്ഞു.

ഓക്സിജന്‍ ലേബര്‍ റൂമിലേക്കു കൊണ്ടു പോകുന്നതു കണ്ട്‌ ടീം ക്യാപ്റ്റനു ഒരു പന്തികേട് തോന്നി. ആള്‍ ഉടനെ അറ്റണ്ടരെ വിളിച്ചു"ഇതാര്‍ക്കാ ഈ വായു ഗുളിക?"

അറ്റണ്ടര്‍ ദേഷ്യത്തോടെ മേനോനെ നോക്കി" എന്‍റെ ചങ്ങായി ഇതിനു ഫൗണ്ടേഷനിട്ടത്‌ സൂര്യഗ്രഹണ സമയത്താണൊ? ചെക്കന്‍ ശ്വസം എടുക്കുന്നില്ല."

ഇതു കേട്ടതും അവിടെ കൂടിനിന്ന സ്ത്രീജനങ്ങള്‍ കോറസ്‌ തുടങ്ങി. മഴയ്ക്കൊപ്പം ഒരു വലിയ ഇടിയും കാപ്റ്റന്റെ നെഞ്ചില്‍ വെട്ടി.

ഡോകടറമ്മ ഒരു സിലിണ്ടറിന്റെ മൂടി തുറന്നു ചെറുക്കന്റെ മൂക്കീല്‍ കേറ്റി. എന്നിട്ടു ചെവിട്ടില്‍ പറഞ്ഞു. "മാനം കെടുത്തരുത്‌. നീ വലുതായി ഒരു വല്യചെക്കനായാല്‍ ഇനി എനിക്കു ജനിക്കാന്‍ പോകുന്ന മകളെ നിനക്കുകെട്ടിച്ചു തരാം"

ചെറുക്കന്റെ കണ്ണുകള്‍ തിളങ്ങി. എട്ടു ദിക്കും പൊട്ടു മാറു ചെറുക്കന്‍ ഉച്ചത്തില്‍ കരഞ്ഞു. ഡോക്ടര്‍  വിജയശ്രീലാളിതയായി പുളകം കൊണ്ടു.

പിന്നെ അതിന്റെ പിറ്റേന്നാള്‍ അതേ ആശുപത്രിയില്‍ അത്യുച്ചത്തില്‍ മറ്റൊരു കരച്ചിലും കേട്ടു. ബില്ലുകല്‍ ഒക്കെ  സെറ്റില്‍ ചെയ്യുന്ന സമയത്തു ക്യാപ്റ്റന്റെ ചങ്കില്‍ നിന്നായിരുന്നു എന്നു മാത്രം. ചെറുക്കനെ കുത്തി വെച്ച സൂചികള്‍, അവന്‍ കുടിച്ചു തീര്‍ത്ത ഓക്സിജന്‍ എന്നിവ അടക്കം സാമന്യം നല്ല ഒരു സംഖ്യ കെട്ടി വെച്ചിട്ടാണ്‌ കക്ഷി പുറത്തെക്കിറങ്ങിയത്‌.

എപിലോഗ് : ഇതിലെ കഥയും കഥാപാത്രങ്ങള്‍ക്കും  ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആണെങ്കിലും ആയും ഒരു സാമ്യവും ഇല്ല.

21 comments:

Minesh Ramanunni said...

ഈ കഥയുടെ കോപി റൈറ്റ് തല്ക്കാലം രാമനുണ്ണി മേനോനും (എന്‍റെ ഫാദര്‍) രുഗ്മിണി അമ്മയ്ക്കും(എന്‍റെ മദര്‍) മാത്രമേ നല്‍കിയിട്ടുള്ളൂ. അവര്‍ ബ്ലോഗ്‌ എഴുതാത്തതിനാല്‍ ഇത് തല്ക്കാലം എന്‍റെ കൃതിയാണെന്ന് ഞാന്‍ പറയും .

Sreedev said...

ഒരു പ്രമേയം കണ്ടെത്തി,മിനേഷ്‌ അതിനെ വികസിപ്പിച്ചെടുക്കുന്ന ഈ രീതി അദ്ഭുതകരം തന്നെ.നർമത്തിന്റെ വളരെ നല്ല സപ്പോർട്ട്‌! (എന്തായാലും പറഞ്ഞതു നന്നായി,അല്ലെങ്കിൽ ഇതിന്‌, ജീവിച്ചിരിക്കുന്ന ഒരാളുമായി സാമ്യമുണ്ടെന്നു ഞാൻ തെറ്റിദ്ധരിച്ചേനെ..:) )

അഭി said...

കൊള്ളാം

അവസാനം പറഞ്ഞത് സത്യം തന്നെ അല്ലെ ?

ഉപാസന || Upasana said...

ഭൂജാതനഅയത് ഇങ്ങിനെയായിരുന്നല്ലേ
:-)

vinus said...

hi hi ...ithu kalakki

Muhammed Shan said...

:)

Vipin vasudev said...

ലപ്പോ ലങ്ങനാണ് ലവന്‍ ലവിടെ ലുണ്ടായത് , ലല്ലേ ( സോറി അല്ലേ...)...

സംഗതി കൊള്ളാട്ടോ , പൊളപ്പന്‍ ആയിട്ടുണ്ട്...

പിന്നെ കന്നി മാസത്തില്‍ , തുലാവര്‍ഷമാണോ അതോ കന്നി വര്‍ഷമാണോ ( ചുമ്മാ കിടക്കട്ടെ....)

www.venalmazha.com

പട്ടേപ്പാടം റാംജി said...

ഡോക്ടറമ്മ ചെറുക്കന്റെ ചെവിയില്‍ പറഞ്ഞത്‌ ചെറുക്കാന് മനസിലായോണ്ട് രക്ഷപ്പെട്ടു.

വായിപ്പിക്കുന്ന എഴുത്ത്‌ നന്നായി.

Manoraj said...

നല്ല എഴുത്ത് മിനീഷ്.

കൂതറHashimܓ said...

നന്നായി പറഞ്ഞിരിക്കുന്നു
”ആളീസ് വെല്‍‍“ ഓര്‍ത്തു :)

Minesh Ramanunni said...

ശ്രീദേവ് ഒരു പാടു നന്ദി . really inspring words which make to sit and write again...!
അഭി, ഉപാസന, വിനുസ്, ഷാന്‍, ഹാഷിം, മനുരാജ്, റാംജി ചേട്ടാ വേണ്ടും വന്നതിനു നന്ദി . കാണണേ
വേനല്‍ മഴ , കഥയിലെ കേന്ദ്ര കഥ പത്രമായ ചെക്കനും സമയം തെറ്റി പിറന്നതാ .

anju minesh said...

അന്നേ നീ വലിയ പുള്ളിയാ അല്ലെ? അല്ല ആ ഡോക്ടര്‍ അമ്മക്ക് പിന്നെ മകള്‍ പിറന്നൊ?

malmusic said...

ഡാ നിന്റെ സ്വഭാവം കണ്ടു ഡോക്ടർക്ക് അങ്ങനെ ഒരു ബുദ്ദി തോന്നിയതു നന്നായി.ഇല്ലെങ്കിൽ രാമനുണ്ണി മേനോന്റെ കരചിൽ ഒന്നു കൂടി ഉഛത്തിലയേനേ………..

ചേച്ചിപ്പെണ്ണ്‍ said...

കുട്ട്യോള്‍ ജനിക്കുമ്പോ കരഞ്ഞില്ലേല്‍ വല്യ പ്രോബ്ലം ആണെന്നാണ് പറയുന്നത്,..
ടെന്‍ഷന്‍ അടിപ്പിക്കുന്ന കാര്യം ആണു ..
അത് ഇത്രക്ക് നര്‍മ്മം ചാലിച് എഴുതിയതിനു അഭിനന്ദനങ്ങള്‍
പൂച്ചയുടെയും കൊക്കുവിന്റെം ഒക്കെ വിശേഷങ്ങള്‍ ക്ക് കാതോര്‍ക്കുന്നു :)

Sulfikar Manalvayal said...

അത് കലക്കി.
അങ്ങിനെ സ്വന്തം ജന്മവും ആഖൊഷിച്ചു. കൊച്ചു കള്ളന്‍. ഇനി എന്തുണ്ട് കയ്യില്‍?
അതോ പാണന്മാര്‍ക്ക് പാടി നടക്കാന്‍ ഇനിയും ഉണ്ടോ വീര കഥകള്‍?

Echmukutty said...

ഈ പോസ്റ്റ് വായിയ്ക്കാതെ വിട്ടത് കഷ്ടമായിപ്പോയി.
അപ്പോൾ ഇതാണ് അവതാര മാഹാത്മ്യം ആദ്യഭാഗം.
കൊള്ളാം. നന്നായിട്ടുണ്ട്.

അന്ന്യൻ said...

കൊള്ളാമല്ലോ അപ്പൊ ഇങ്ങനെയും എഴുതാമല്ലേ...
ആയിക്കോട്ടെ, വീണ്ടും കാണാം...

അയ്യേ !!! said...

ayyayyeee !!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അപ്പൊ വരവ് തന്നെ മറ്റുള്ളവര്‍ക്ക് പണി ഉണ്ടാക്കീട്ടാ..ല്ലേ...?
കൊള്ളാം...

എന്നിട്ട് എന്തായി ആ ഡോക്ടറമ്മക്ക് മകള്‍ ജനിച്ചോ...?
ഉണ്ടങ്കിലും ഇല്ല എന്നു പറഞ്ഞ് തടിയൂരിയിട്ടുണ്ടാകും...

Anonymous said...

ഞാന്‍ ജനിച്ചപ്പോഴും ഒരക്ഷരം മിണ്ടിയിരുന്നില്ലത്രേ . അവസാനം എന്റെ പിടലിനോക്കി ഡോക്ടറമ്മ ഒന്ന് പൊട്ടിച്ചപ്പോഴാനു ഞാന്‍ കരഞ്ഞതെന്നമ്മ പറയാറുണ്ട്. നീ എഴുതിയാലും ഇതില്‍ ഞാനുമുണ്ടെന്ന സന്തോഷമുണ്ട്. എന്തായാലും സംഗതി കലക്കി.

Xionggfdm said...

കൊള്ളാമല്ലോ അപ്പൊ ഇങ്ങനെയും എഴുതാമല്ലേ... ആയിക്കോട്ടെ, വീണ്ടും കാണാം...