Saturday, June 12, 2010

പിന്നെ ഒരു ഇടവപ്പാതിയില്‍

തിരുപ്പിറവിയൊടനുബന്ധിച്ചു ഉറക്കെ കരയേണ്ടിവന്ന ക്യാപ്റ്റന്‍ അതു ഒരു ശീലമാക്കി. അല്ലെങ്കില്‍ അന്നു തിരുപ്പിറവിയെടുത്ത അവതാരപുരുഷന്‍ അതിനു പല സുവര്‍ണാവസരങ്ങളും മേനോന്‍സാറിനു നല്‍കി. അതിനിടെ ആ അവതാരപുരുഷനൊരു നാമധേയവും  നല്‍കി. യതാര്‍ഥനാമം ഇവിടെ പറയേണ്ടി വരില്ല എന്നതു കൊണ്ടുതന്നെ അവനെ നമുക്കു ഉണ്ണിക്കുട്ടന്‍ എന്നു വിളിക്കാം.

ഉണ്ണിക്കുട്ടന്‍ ജനിച്ചു ഇരുപത്തിയെട്ടാം ദിവസം ജാതകം എന്ന കരിക്കുലംവിറ്റ പടിഞ്ഞാറങ്ങാടിയിലെ ഒരു പണിക്കരെ കൊണ്ടുവന്നു വായിപ്പിച്ചു. കവടി നിരത്തി മൂപ്പര്‍ രണ്ടു പൊസ്റ്റുലേഷന്‍സ്‌ നടത്തി.

ഒന്ന്
ഉണ്ണിക്കുട്ടന്‍ ഇരുപത്തി ഒന്നാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും.

ഉടന്‍ തന്നെ മേനോന്‍ ഭാര്യയെ നോക്കികൊണ്ടു അഭിമാനത്തോടെ പറഞ്ഞു." ഹും അങ്ങനെയല്ലാതെ  അവന്‍ എന്റെയല്ലേ മോന്‍!."

അതേ സമയം ഭാര്യ പറഞ്ഞു. "അവന്‍ എന്‍റെ  വയറ്റിലല്ലേ പിറന്നത്‌?"

തൊട്ടിലില്‍ കിടന്ന് ഉണ്ണിക്കൂട്ടന്‍ പണിക്കരെ നോക്കി. "ഇയാള്‍ ആളു കൊള്ളാമല്ലോ. ഒരു ചെലവും ഇല്ലതെ എന്‍റെ  ഭാവിയല്ലേ അയാള്‍ ഭദ്രമാക്കി തന്നത്‌! ഗവര്‍മെന്റില്‍ എതു ഡിപാര്‍ട്ടുമെന്റില്‍ എന്നു പറഞ്ഞില്ല. ചുരുങ്ങിയതു സിവില്‍ സര്‍വീസിലെങ്കിലും ആയിരിക്കുമല്ലോ. ജോലികിട്ടിയിട്ടു വേണം നാലു ലീവെടുക്കാന്‍..."

പണിക്കര്‍ രണ്ടാമത്തെ പ്രവചനത്തിലേക്കു കടന്നു.
രണ്ട്
ഇവന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിക്കും. അതും ഒരു അന്യജാതിക്കാരിയെ പ്രേമിച്ച്‌.


മേനോന്‍റെ  നെറ്റി ചുളിഞ്ഞു. പുള്ളി കരണം മറിഞ്ഞു ഭാര്യയെ രൂക്ഷമായി നോക്കി. " ഹും, നിന്‍റെ  തറവാട്ടു ഗുണം. വളര്‍ത്തു ദോഷം"

ഫാര്യ തിരിച്ചടിച്ചു. " നിങ്ങളുടെയല്ലേ  സന്താനം?  അപ്പോള്‍ ഇങ്ങനെയെ വരൂ."

തൊട്ടിലില്‍ കിടന്ന ഇരുപെത്തെട്ടുദിവസക്കാരന്‍ ദേഷ്യത്തോടെ രണ്ടു പേരേയും നോക്കി. "രണ്ടു മിനിട്ടു കൊണ്ടു രണ്ടും എന്നെ കൈയ്യൊഴിഞ്ഞല്ലെ?  കാണിച്ചു തരാം. എറ്റവും കുഴപ്പം പിടിച്ച ജാതിക്കാരിയെ തന്നെ കണ്ടു പിടിക്കണം. എന്നിട്ടു രണ്ടിനും പണി കൊടുക്കണം. വല്ല എക്സിന്മോ, ഷേര്‍പ്പ, ഖൂര്‍ഖ, സിംഹള തുടങ്ങിയ ജാതികളെ നോക്കണം.

പിന്നെ ഉണ്ണിക്കുട്ടന്‍ പണിക്കരെ ബഹുമാനത്തോടെ നോക്കി."ഇങ്ങളൊരു സംഭവമാ . മൂന്നു മിനിട്ടു കൊണ്ടു എനിക്കു ഊണിനും  ഉറക്കത്തിനുമുള്ള വഴിയല്ലേ തരാക്കിത്തന്നതു. ഇങ്ങളെ ഇനി മരിച്ചാലും മറക്കില്ല്യ"


ഭൂവാസത്തിന്റെ ആദ്യ ദിനങ്ങള്‍ വലിയ സംഭവബഹുലമല്ലാതെ നടന്നു.പക്ഷെ, ചെക്കന്‍ രണ്ടു കാലില്‍ ഏണീട്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍  ഒരു വലിയ സാമൂഹ്യവിപത്താവുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പശുവിന്റെ വാലില്‍ പിടിച്ചു വലിക്കുക, മുട്ടയിടാന്‍ വീട്ടിനകത്തേക്കു പ്രൈവസി നോക്കി വരുന്ന പിടക്കോഴിയെ നിലം തൊടാതെ പറപ്പിക്കുക, എന്നിട്ടു പൂവന്‍ കോഴിയുടെ വമ്പിച പ്രതിഷേധത്തിനും കൊത്ത്‌, ചിറകിട്ടടി തുടങ്ങിയ സാമഭേദ പ്രയോഗങ്ങള്‍ക്കും വിധേയനാവുക, മുറ്റത്തു കൊയ്തു കൊണ്ടുവന്നിട്ട നെല്ലില്‍ ശൂ ശൂ ഒഴിക്കുക തുടങ്ങിയ നാടന്‍ കലാ ഇനങ്ങള്‍ പൊടിപൊടിക്കുമ്പൊള്‍ വീട്ടുമുറ്റത്തെ പുളിമരത്തിന്റെ കൊമ്പുകള്‍ ഒന്നൊന്നായി മേനോന്‍ വെട്ടി. മറ്റൊന്നിനുമല്ല. ചെറുക്കനെ ചികിത്സിക്കാന്‍. എന്നിട്ടു വല്ല ഭേദവും ഉണ്ടൊ?

മാ ഫലേഷു പ്രഹരണ(ഫലം ഇച്ചിക്കാതെ പ്രഹരിക്കുക  എന്നു മേനോന്‍റെ  ഗീതാഭാഷ്യം)
ജോലിക്കു രാവിലെ തിരക്കിട്ടു ഓടുന്ന മമ്മിയെ ഒരു ദിവസം മുറിയിലിട്ടു പൂട്ടി ഉണ്ണിക്കുട്ടന്‍ റെക്കോഡിട്ടു. ഈ ശല്യത്തിനെ എന്ത്  ചെയ്യണം എന്നു തല പുകഞ്ഞ ആലോചിക്കുമ്പൊള്‍ ചെക്കന്‍ ഉടനെ ഒരു ചോദ്യം
."എനിക്കു ഇപ്പോള്‍ ആറു വയസ്സവാറായില്ലേ?  ഇനിയും എന്നെ സ്ക്കൂളില്‍ വിടുന്നില്ലേ? വിദ്യാഭാസം നേടി എനിക്കു ഗവണ്മെണ്ട്‌ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്‌. അതു കഴിഞ്ഞിട്ടു വേണം എനിക്കു പ്രേമിച്ചു  ഒരുത്തിയെ ഇങ്ങോട്ടു കൊണ്ടുവരാന്‍. നിങ്ങളിങ്ങനെ എന്റെ കാര്യത്തില്‍ ഒരു ചൂടില്ലാതിരുന്നാല്‍........?"

ഹോ!!! മേനൊന്‍റെ  തലയില്‍ അപ്പോളാണു ഒരു ലഡ്ഡു പൊട്ടിയത്. വട്ടംകുളം സ്കൂളിലെ ഹെഡ്‌മാഷെ കണ്ടു വീട്ടിലെ മാലിന്യനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗ്ഗം പുള്ളിക്കാരന്‍ കണ്ടു പിടിച്ചു. 

അതൊരു ഇടവപ്പാതിയുടെ തുടക്കമായിരുന്നു. മകയിരം ഞാറ്റുവേല   മാരിചൊരിയുകയായിരുന്നു. മുന്നില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന ചേച്ചി. പിന്നില്‍ പൂയില്യന്‍.അങ്ങനെ ചുള്ളിയില്‍ ആര്‍മ്മി നേരെ സ്കൂള്‍ ലക്ഷ്യമാക്കി മുന്നേറി.

അവിടെയെത്തി ഉണ്ണിക്കുട്ടന്‍ ഒന്നാം തരം എയില്‍,  ശ്രീദേവി ടീച്ചറുടെ ക്ലാസ്സില്‍ മൂന്നാം ബെഞ്ചില്‍ ഇരുന്നു.

ഒന്നാമതെ ബെഞ്ചില്‍ ടീച്ചേര്‍സിന്‍റെ  കുട്ടികള്‍ ആണ്‌. അവരാകട്ടെ ഇടക്കിടക്കു സ്റ്റാഫ്‌ റൂമില്‍ പോയി ചായയും പഴം പൊരിയും കഴിക്കുന്നു.

" ഹും, എന്‍റെ  അമ്മെക്കെന്തുകൊണ്ടു ഒരു ടീച്ചര്‍ ആയിക്കൂടാ? കൃഷിവകുപ്പില്‍ ജോലി നോക്കുന്നതിനു പകരം അമ്മക്ക്  ഇവിടെ വന്നുകൂടെ? "ഉണ്ണിക്കുട്ടന്‍ ആത്മഗതിച്ചു." അമ്മയുടെ ജാതകം ഇനി ആ ജ്യോത്സ്യനെ കൊണ്ടൊന്നു നോക്കിക്കണം. ഇനി അടുത്ത വര്‍ഷമെങ്കിലും അമ്മക്കു ഈ സ്ക്കൂളില്‍ ടീച്ചറാവാന്‍ പറ്റുമൊ എന്നറിയണമല്ലോ.."


ക്ലാസിലെ സെറ്റപ്പു കൊള്ളാം . 16 പെണ്‍കുട്ടികള്‍ ഉണ്ട്‌. ദൈവമെ ഇവരില്‍ അന്യജാതിക്കാര്‍ എത്രപേര്‍ ഉണ്ടൊ എന്തോ? വഴിയെ നോക്കാം. പത്തു വര്‍ഷം സ്കൂള്‍ ജീവിതം ഉണ്ടു. മേനൊന്‍റെ  സ്റ്റ്രിക്റ്റ്‌ ഓര്‍ഡര്‍ ഉണ്ടു . ഇടം വലം നോക്കരുത്‌.കൈകള്‍ രണ്ടും കെട്ടണം. ക്ലാസില്‍ മിണ്ടാതിരിക്കണം. ഇടക്കിടക്കു ഉണ്ണിക്കൂട്ടനെ നിരീക്ഷിക്കാന്‍ തെഹെല്‍ക്ക രൂപത്തില്‍ ചേച്ചിയും കൂട്ടുകാരികളും.

രണ്ടാമത്തെ ദിവസത്തെ മൂന്നാമത്തെ പീരിയഡ്‌. പുറത്തു മഴ തകര്‍ത്തു പെയ്യുന്നു. പെട്ടെന്നു ക്ലാസില്‍ സീന ടീച്ചര്‍ കടന്നു വന്നു. സ്കൂളിലെ പുതിയ ടീച്ചറാണു സീന. മാത്രവുമല്ല ഉണ്ണിക്കുട്ടന്‍റെ  അടുത്ത ബന്ധുവും അവനെ ഏടുത്തു നടക്കുകയും ചെയ്തിരുന്ന  അതെ സീനചേച്ചി.

 "ദൈവമെ, പഴം പൊരിക്കുള്ള വകയായി." ഇന്നു കണി കണ്ടവനെ എന്നും കണി കാണണേ എന്നു പ്രാര്‍ഥിച്ചു ഉണ്ണിക്കുട്ടന്‍ ഇരുന്നു.

സീന ടീച്ചര്‍ വന്നു യാതൊരു ഭാവഭേദവും ഇല്ലതെ രജിസ്റ്റര്‍ എടുത്തു പേരു വിളിച്ചുതുടങ്ങി. ഉണ്ണിക്കുട്ടന്‍ വളരെ ഉച്ചത്തില്‍ വിളി കേട്ടു. സീന ചേച്ചിക്കു ഒരു ഭാവമാറ്റവും ഇല്ല.

" ഇത്തിരിപ്പോന്ന തന്നെ മൂന്നാം ബെഞ്ചില്‍ ഇരുന്നിട്ടു കണ്ടിട്ടുണ്ടാവില്ല."

ഉണ്ണി പതുക്കെ കൈ വീശിക്കാണിച്ചു . ഒരു മാറ്റവും ഇല്ല. പഴമ്പൊരിയും ചായയും കൊണ്ടുവരുന്ന സതീശന്‍ സ്റ്റാഫ്‌ റൂമിലെക്കു പോകുന്നു. ഇപ്പോള്‍ ഓഡര്‍ ചെയ്തില്ലെങ്കില്‍ ...? എന്തെങ്കിലും ചെയ്തേ പറ്റൂ. പക്ഷെ എന്ത് ചെയ്യും?"

ഉണ്ണിക്കുട്ടന്‍ ഒന്നും ആലോചിച്ചില്ല. രണ്ടു വിരലുകള്‍ വായില്‍ തിരുകി ഒറ്റ വിസ്സില്‍. ഇടിവെട്ടീറ്റും വണ്ണം വിസില്‍ ഉയര്‍ന്നൊച്ച കേട്ടു നടുങ്ങി പിള്ളേര്‍ ഉരഗങ്ങളെപ്പോലെ. സീനേച്ചി ഉടന്‍ മൂന്നാം ബെഞ്ചിലേക്കു നോക്കി. "ആ കുട്ടി എണീറ്റ്‌ നില്‍കൂ." (എന്തിനാ  ചെച്ചി ഈ നാടകം ? ആ കുട്ടി പോലും! എന്നെ അറിയാത്ത മാതിരി. ഞാന്‍ ചേച്ചിയുടെ ഉണ്ണിക്കുട്ടന്‍ അല്ലെ. എനിക്കു പഴമ്പൊരി ഓഡര്‍ ചെയ്യണം എന്നു ഇപ്പോഴെങ്കിലും  ഓര്‍ത്തല്ലോ)

സീനേച്ചി വിളിച്ചു. "ഇവിടെ വരൂ."

"ഓ, ഇനി എല്ലാവരുടേയും മുന്നില്‍ വച്ചു പഴമ്പൊരി തിന്നാന്‍ എന്നെക്കിട്ടില്ല. പാവം അതര്‍ പുവര്‍ പിള്ളേര്‍സ്‌."ഉണ്ണിക്കുട്ടന്‍  അങ്ങനെ പുളകം കൊണ്ടു ചേച്ചിക്കു സമീപത്തെത്തി.

"കൈ നീട്ടൂ" ഉണ്ണിസ്  രണ്ടു കൈയും നീട്ടി. ഇനി രണ്ടു പഴം പൊരി ഉണ്ടെങ്കിലോ??????

പക്ഷെ കൈയില്‍ വിണതു ഒരു ചൂരലാണ്‌. കണ്ണില്‍ നിന്നും പൊന്നീച്ച  പാറിപ്പോയി. കൂടെയുള്ള കശ്‌മലേഴ്സ്‌ ചിരിച്ചു.

സീനേച്ചിയുടെ ശബ്ദം മുഴങ്ങിക്കേട്ടു ." ഇനി മേലാല്‍ ക്ലാസില്‍ അപശബദം ഉണ്ടാക്കരുത്‌. "

അപശംബ്ദമൊ? ഈ വിസില്‍ അടിച്ചപ്പോള്‍ നന്ദനത്തിലെ അമ്മിണിക്കുട്ടി നാണിച്ചതും ഇതേ വിസില്‍ ഉപയോഗിച്ചു വീട്ടിലെ പൂവന്‍ കോഴിയെയും അണ്ണാരക്കണ്ണാനേയും ഓടിച്ചതും ഓര്‍ത്തു ഉണ്ണിക്കുട്ടന്ന് നിര്‍ന്നിമേഷനായി നിന്നു. പിന്നെ മൂന്നാം ബെഞ്ചിലിരുന്നു ആള്‍ മനസ്സില്‍ പാടി
"അങ്കുശമില്ലാത്ത ചാപല്യമേ

പാരില്‍ അംഗനയെന്നു വിളിക്കട്ടെ ഞാന്‍
ഇതെല്ലാം ചേച്ചിത്തെഹല്‍ക്ക വഴി അറിഞ്ഞ മേനോന്‍ അന്നു വീട്ടില്‍ ഉണ്ണിക്കുട്ടനൊഴികെ മറ്റുളവര്‍ക്കെല്ലാവര്‍ക്കും പഴമ്പൊരി വിതരണം ചെയ്തു...!  _______________________________________________________________________________________

എപിലൊഗ്‌ ഒന്ന്‌:
ഇരുപത്തിരണ്ടു വയസ്സു വരെ ഉണ്ണിക്കൂട്ടന്‍ ആ പണിക്കരുടെ ആരാധകനായിരുന്നു. ഇരുപത്തിഒന്നു വയസ്സുവരെ എല്ലാ ഗവണ്മെന്റു ജോലിക്കും ഉണ്ണി മുറതെറ്റാതെ അയച്ചു കൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ പോലും പദ്മനാഭന്റെ ചക്രം വാങ്ങാന്‍ ഉണ്ണിക്കു കഴിഞ്ഞില്ല.

അതില്‍ ഉണ്ണിക്കു നിരാശയില്ലെങ്കിലും രണ്ടാമത്തെ പ്രവചത്തിന്‍റെ കാര്യത്തില്‍ കാര്യമായ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഇരുപത്തിരണ്ട്‌ വയാസാവുന്ന അന്നും ഉണ്ണിയുടെ ഒര്‍കുട്ടിലെ മാരിറ്റല്‍ സ്റ്റാറ്റസ്‌ സിംഗിള്‍ ആയപ്പോള്‍  ആ പണിക്കരുടെ ഫുള്‍ സൈസ്‌ ഫോട്ടൊ എടുത്തു ഉണ്ണി ഓം പ്രകാശിനും പുത്തന്‍ പാലം രാജേഷിനും അയച്ചു കൊടുത്തു.

എപിലോഗ്‌ രണ്ട്‌: 

എഴുത്തൂം വായനയും ബ്ലോഗിങ്ങും നിര്‍ത്തി ഒരു ആറുമാസം ഹൈബര്‍നേഷനു പോകണം എന്നു വിചാരിച്ചു സൈന്‍ ഓഫ്‌ ചെയ്യാനിരിക്കുമ്പൊഴാ ഒരു ആന്‍ജലീന ജോളി** വന്നു പറയുന്നതു "എഴുതെടാ കൂതറേ" എന്നു. നങ്ങേലി പറഞ്ഞിട്ടു കേള്‍ക്കാതിരിക്കുന്നതു മോശമല്ലേ എന്നു കരുതി പിന്നേയും എഴുത്തു തുടങ്ങി. മോശമാണെങ്കിലും നല്ലതാണെങ്കിലും കമന്റ്‌ ഇടനേ. അതു കഴിഞ്ഞു തീരുമാനിക്കാം ഹൈബര്‍നേഷന്റെ കാര്യം.. ** ആന്‍ജെലിന ജോലി എന്നാണൊ ആന്‍ജലിന ഷോലി എന്നാണൊ യതാര്‍ഥം എന്നറിയില്ല.നാക്കു വടിക്കാത്ത ചിലര്‍ ആഞ്ജലിന പിറ്റ്‌ എന്നും പറയാറുണ്ടെത്രെ.. നാക്കിന്റെ ചില വികൃതികളെയ്‌..

34 comments:

Minesh Ramanunni said...

ഉണ്ണിക്കുട്ടന്റെ കഥ തുടരുന്നു . കഥയുടെ തുടക്കം വായിച്ചു അന്തം കിട്ടാത്തവര്‍ താഴെയുള്ള ഒരു തുലാവര്‍ഷ രാത്രികള്‍ കൂടി വായിക്കണേ..!

നന്ദകുമാര്‍ എടപ്പാള്‍ said...

തകര്‍പ്പന്‍ കഥ. ആഞ്ജലിന ജോലിക്ക് നന്ദി. ഇനി എഴുത്ത് തുടരൂ കുഞ്ഞേ !
ഇനി അഥവാ മുങ്ങല്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഞങ്ങളും മാ ഫലേഷു പ്രഹരണ!

jayanEvoor said...

കലക്കൻ പോസ്റ്റ്.
ഇഷ്ടപ്പെട്ടു!

Naushu said...

കൊള്ളാം അസ്സലായിട്ടുണ്ട്...

കൂതറHashimܓ said...

ആഹാ, നല്ല പോസ്റ്റ്, ഇഷ്ട്ടായി... :)
ആന്‍ജലിന ഷോലി എന്ന് പറഞ്ഞാ എന്താ...??

എറക്കാടൻ / Erakkadan said...

നല്ല പോസ്റ്റ്‌ ഇഷ്ടായി ....പുതിയ ഒരു ശൈലി ഉണ്ട് ...കളയരുത് ....

Anonymous said...

വേറിട്ടൊരു ശൈലി അഭിനന്ദനങ്ങൾ.... ഇനിയും എഴുതാൻ കഴിയട്ടെ ധാരാളം ഭാവുകങ്ങൾ...

ഹംസ said...

കഥ ഇഷ്ടമായി..

Sulfikar Manalvayal said...

കൊള്ളാം മാഷെ.
നര്‍മം തുടങ്ങി. പൊട്ടി ചിരിക്കാനുള്ള വകുപ്പില്ലെങ്കിലും, ചിലയിടങ്ങളില്‍ അത് നന്നായി എഴുതി.
ഉണ്ണിക്കുട്ടന്റെ ലീലാ വിലാസങ്ങള്‍ ഇനിയും തുടരട്ടെ. കാത്തിരിക്കുന്നു.

aNEESH said...

കൊള്ളാം, ഇഷ്ട്ടായി...
ധാരാളം എഴുതു....

Dhanan said...

Meenu, going great.. keep it up :)

Pottichiri Paramu said...

ഒരു പ്രത്യേക ശൈലി ഉണ്ട്..നിര്‍ത്താതെ തുടര്‍ന്നോളൂ .ഇനിയും വരാം. ആശംസകള്‍.
ഞാന്‍ ഇവിടെ ഉണ്ട്

vinus said...

ഉണ്ണികുട്ടന്റെ കഥകൾ കലക്കുന്നുണ്ട് തുടരട്ടെ വായിക്കാൻ നല്ല രസമുണ്ട്.പിന്നെ ആ പണിക്കരുടെ മേല്വിലാസം ഒന്നു തരൂ കണസൾട്ട് ചെയ്യാനാ

ചേച്ചിപ്പെണ്ണ്‍ said...

മിനെഷ് .. ഒഴുക്കോടെ വായിച്ചു .. ആത്മാംശം അത്യാവശ്യം ഉണ്ട് ല്ലേ ?
രസമുണ്ട് ..
അടുതതത് വൈകാതെ തന്നെ പോസ്റ്റുമല്ലോ ....

അഭി said...

ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌

ആശംസകള്‍

Sandeepkalapurakkal said...

ഉണ്ണിക്കുട്ടാ..ഫേസ്‌ ബുക്കും ട്വിറ്റര്‍ ഉം കുടെ നോക്ക് നല്ല ജാതിയില്‍ പെട്ടത് തന്നെ കിട്ടും , നല്ല പോസ്റ്റ്‌

Minesh Ramanunni said...

@ നന്ദേട്ട, വായിച്ചതിനു നന്ദി .
@ജയന്‍, നൌഷു വീണ്ടും കണ്ടതില്‍ സന്തോഷം. ഇനിയും കാണണേ :)
@ ഹാഷിം, നന്ദി ( യുഫ്രാടീസ് ടൈഗ്രിസ്‌ എന്നി രണ്ട് പുഴകല്‍ക്കിടയില്‍ കാണുന്ന ഒരു സസ്തനി ആണ് അഞ്ജലിന ഷോലി :))
@അഞ്ജു പോസ്റ്റു വായിച്ചതിനു നന്ദി .
@ഏറക്കാടാ. എല്ലാ സഹായത്തിനും നന്ദി. (കൂട്ടുകാരെ , എന്‍റെ ഈ ബ്ലോഗ്‌ ഒരു പാടു സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയത്
ഏറക്കാടന്‍ ആണ്. ഇത്തരം സഹായങ്ങള്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കും .ഗുരുവേ നമഹ
@ഉമ്മു, ഹംസ, സുല്‍ഫി അനീഷ്‌, ധനേട്ട ഒരു പാടു നന്ദി
@പരമു ആദ്യമായാണ് കാണുന്നത് . ബ്ലോഗ്‌ വായിച്ചതിനു നന്ദി
@ വിനുസ് : ഒരുത്തന്റെ ജീവിത കൊഞാട്ടയാക്കിയ ആ പണിക്കര്‍ തന്നെ വേണോ? റിസ്കാണ്
@ചേച്ചി ഏറക്കാടനെ പോലെ എന്നും ചേച്ചിയുടെ സപ്പോര്‍ട്ട് ഈ അനിയന് വേണം . അതാണ് എന്‍റെ കാറ്റലിസ്റ്റ് .
@സന്ദീപ്‌ .ഉണ്ണിക്കുട്ടന്‍ ഇപ്പോള്‍ തിരക്കിട്ട അന്വേഷണത്തില്‍ ആണ്. പക്ഷെ എല്ലയുടവും അനോണികള്‍ ആണ് :)
പോസ്റ്റു വായിച്ചു ധന്ന്യമാക്കിയ എല്ലാവര്ക്കും ഉണ്ണിക്കുട്ടന്റെ പേരിലും ചിട്ടാരിക്കുന്നു കലാ വേദിയുടെ പേരിലും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു

ബിന്ദു കെ പി said...

തുലാവർഷരാത്രിയും കൂടി വായിച്ചപ്പോഴേ സംഗതി പിടികിട്ടിയുള്ളൂ :)
രസിച്ചു വായിച്ചൂട്ടോ...ഉണ്ണിക്കുട്ടന്റെ കഥകളിനിയും പോരട്ടെ...

നിരക്ഷരൻ said...

മഴക്കാലമായതുകൊണ്ട് ഇടവപ്പാതീം തുലാവര്‍ഷവുമൊക്കെ ഒരുമിച്ചങ്ങ് വായിച്ചു. ശൈലി കൊള്ളാം. നര്‍മ്മം നല്ലരീതിയില്‍ കടന്നുവരുന്നുമുണ്ട്. എഴുതടാ കൂതറേ എന്ന് എപ്പോഴും എപ്പോഴും പറയിപ്പിക്കാതെ ഉണ്ണിക്കുട്ടന്‍ കഥകള്‍ അങ്ങട് എഴുത്വാ... :)

Minesh Ramanunni said...

ബിന്ദു ചേച്ചി നന്ദി ! ഇനിയും കാണണേ
നീരു അങ്ങനെയാവട്ടെ ! ഇനി കഥ ഭഗവതി കടാക്ഷികുമോ എന്തോ ?
വീണ്ടും വരണേ ..!

നാട്ടുവഴി said...

കഥ വായിച്ചു ഇഷ്ടപ്പെട്ടു.
ആശംസകള്‍.........

Kalavallabhan said...

എന്തൂട്ട് സംഗതിയാ യിത്, തുലാവർഷം കഴിഞ്ഞാൽ ഇടവപ്പാതി ഇനി തുലാവർഷം പിന്നെ ....

കൊള്ളാം കേട്ടോ.

saju john said...

മിനീഷിന്റെ പരന്ന വായനയുടെ ഗുണം അതിന്റെ എല്ലാം സൌന്ദര്യത്തോടെയും ഈ വരികളില്‍ വരുന്നുണ്ട്.

ഇത്തരം നര്‍മ്മകുശലത ജീവിതത്തിലും വച്ച്പുലര്‍ത്തുക, ഏത് ആഞ്ജലീനയ്ക്കാണ് അത് ഇഷ്ടപെടാത്തത്.

മടിപ്പിടിച്ചിരിക്കാതെ ഞങ്ങള്‍ക്ക് വായിക്കാന്‍ ഇങ്ങനെ വായനസുഖമുള്ള പോസ്റ്റുകള്‍ ഇടുക.

Minesh Ramanunni said...

@ആശചെട്ട നന്ദി ,
@കലവല്ലഭ , ഇതൊരു ജാതി സംഭവാ :)
@ നട്സ് , ബ്ലോഗിലെ ആദ്യാക്ഷരങ്ങള്‍ നല്‍കിയത് താങ്കള്‍ ഒക്കെ ആണ്. അത് കൊണ്ട് ഗുരുവേ നമഹ :) പിന്നെ പെരുവിരല്‍ ചോദിക്കരുത് മറ്റു അവയവങ്ങളും :)
വേണേല്‍ സമാജം കാന്റീനില്‍ നിന്നും പഴം പൊരി വാങ്ങിച്ചു തരാം ഗുരുധക്ഷിന ആയി :)

Abdulkader kodungallur said...

വളരെ മനോഹരമായിരിക്കുന്നു. കര്‍മ്മവും നര്‍മ്മവും ചേന്നപ്പോള്‍ കഥയുടെ ഒഴുക്കിന്' കവിതയുടെ താളം .
congrats....

Manoraj said...

കൊള്ളാം മിനീഷ്, തുടരുക. ഉണ്ണിക്കുട്ടൻ കഥകൾ..

അനൂപ് :: anoop said...

കൊള്ളാം, നന്നായിരിയ്ക്കുന്നു.

Minesh Ramanunni said...

അബ്ദുല്‍ ഖാദര്‍ , അനൂപ്‌ , മനുവേട്ട , ബ്ലോഗില്‍ വന്നതിനും പ്രോത്സാഹനങ്ങള്‍ക്കും . ഉണ്ണിക്കുട്ടന്റെ മൂന്നാം ഭാഗം ഇന്ന് എഴുതിയിട്ടുണ്ട് . വന്നു കാണണേ...

http://ravam.blogspot.com/2010/06/blog-post_28.html

അന്ന്യൻ said...

അങ്ങനെ ഇടവപ്പാതിയും പെയ്തൊഴിഞ്ഞു...

വിജി പിണറായി said...

ഇടവപ്പാതിയിലെ ‘വികൃതിപ്പെയ്ത്ത്’ കൊള്ളാം. ഇടയ്ക്ക് കടന്നുകൂടിയിട്ടുള്ള ചെറിയ പിശകുകള് അവഗണിക്കാം.

ഒരു ചെറിയ സംശയം...

‘രണ്ടാമത്തെ ദിവസത്തെ മൂന്നാമത്തെ പീരിയഡ്‌. പുറത്തു മഴ തകര്‍ത്തു പെയ്യുന്നു. പെട്ടെന്നു ക്ലാസില്‍ സീന ടീച്ചര്‍ കടന്നു വന്നു...
...യാതൊരു ഭാവഭേദവും ഇല്ലതെ രജിസ്റ്റര്‍ എടുത്തു പേരു വിളിച്ചുതുടങ്ങി.


ആദ്യ പിരീഡിനു പുറമേ മൂന്നാം പിരീഡിലും അറ്റന്‍ഡന്‍സ് എടുക്കുന്ന പരിപാടി ഉണ്ടോ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിരിക്കുന്നു...താങ്കളെ
വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ച ആഞ്ചലീനക്ക് നന്ദി

ajith said...

ഒരു റഫറന്‍സിന് വേണ്ടി എം.പി നാരായണപിള്ളയുടെ പൂയില്യനെ സെര്‍ച്ച് ചെയ്യുകയായിരുന്നു. ഗൂഗിള്‍ ഇവിടെ എത്തിച്ചു. അങ്ങനെ വായിച്ചു. നല്ല എഴുത്തുശൈലി ആയിരുന്നല്ലോ. പിന്നെയെന്തേ ഇപ്പോള്‍ ഒരു ഉത്സാഹമില്ലാതെയായി??!! ചാമ്പലിനേയും കാണുന്നില്ല

അനില്‍@ബ്ലോഗ് // anil said...

എന്നിട്ടിപ്പൊൾ മാരിറ്റൽ സ്റ്റാറ്റസ് എന്താക്കി?

സുധി അറയ്ക്കൽ said...

ഹ ഹ ഹ .ചിരിച്ചു ചിരിച്ചു വശം കെട്ടു.
സമ്മതിച്ചിരിക്കുന്നു.
എന്ന ഒഴുക്കുള്ള ഭാഷ.
എല്ലാ പോസ്റ്റുകളും വായിക്കുകയാണു.