വീണ്ടും ഒരിക്കല്‍ കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈദ് അവധിക്കു നാട്ടില്‍ എത്തിയ കൂട്ടുകാരെല്ലാം ഒന്നിച്ചു കോഴിക്കോട് കുടാം എന്ന ബുദ്ധി ഉദിച്ചത് . നേരെ ഫോണെടുത്തു വിളി തുടങ്ങി. ഗഫൂര്‍ ,ഫവാസ്, അശ്വനി കുമാര്‍ ,ധീരജ്, ഷംസു പിന്നെ ഞാനും .മൂന്നു വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍.
രാവിലത്തെ പാസെഞ്ചറില്‍ ഞാനും ഗഫുരും കുറ്റിപ്പുറത്ത് നിന്നും വീണ്ടുമൊരിക്കല്‍ യാത്ര തുടങ്ങി . പണ്ടു ഞങ്ങള്‍ സ്ഥിരം കോളേജില്‍ പോയിരുന്ന അതെ വണ്ടി.
ബോഷിലെ (ഗഫുരിന്റെ കമ്പനി) വിശേഷങളും ബഹ്‌റൈന്‍ വിശേഷങളും കൊണ്ടു ട്രയിനിലെ മറ്റുള്ള യാത്രക്കാരുടെ ഉറക്കം ഞങ്ങള്‍ കെടുത്തി.
രാവിലത്തെ പാസെഞ്ചറില്‍ ഞാനും ഗഫുരും കുറ്റിപ്പുറത്ത് നിന്നും വീണ്ടുമൊരിക്കല്‍ യാത്ര തുടങ്ങി . പണ്ടു ഞങ്ങള്‍ സ്ഥിരം കോളേജില്‍ പോയിരുന്ന അതെ വണ്ടി.
ബോഷിലെ (ഗഫുരിന്റെ കമ്പനി) വിശേഷങളും ബഹ്‌റൈന്‍ വിശേഷങളും കൊണ്ടു ട്രയിനിലെ മറ്റുള്ള യാത്രക്കാരുടെ ഉറക്കം ഞങ്ങള്‍ കെടുത്തി.
റയില്‍വേ സ്റ്റേഷനില്‍ ഫവാസ് കാറുമായി നില്‍ക്കുനുണ്ടായിരുന്നു . മാനാഞ്ചിറ വായില്‍ നോക്കി ഷംസുവും . ഇനിയുള്ള കാര്യങള്‍ നമുക്കു ക്യാമറയിലൂടെ കാണാം
പണ്ടു വായില്‍ നോക്കിനിന്ന അതെ സ്ഥലങ്ങള്‍ . മാനാഞ്ചിറ സ്ക്വയര്‍ അടച്ചതിനാല്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല
.
പിന്നെ നേരെ വെച്ച് പിടിച്ചു ബീച്ചിലേക്ക്. സമയം പത്തു മണി . നല്ല വെയില്‍ . കടല് കാണാന്‍ പറ്റിയ സമയം !
പത്തരയായപോഴേക്കും വല്ലാതെ വിശക്കാന്‍ തുടങ്ങി . ഞാനും സൌദിയില്‍ നിന്നും വന്ന ഷംസുവും കുബ്ബൂസിനായി ചുറ്റും പരതവേ ഗഫൂര്‍ പറഞ്ഞു. അത് ഇവിടെ കിട്ടുല. "പുവര്‍ മലയാളീസ് , കുബ്ബൂസ് ഇന്റെ രുചി അറിയാനുള്ള യോഗം ഇല്ല ". പിന്നെ അടുത്തുകണ്ട ഐസ് ക്രീം കടക്കാരനെ ആക്രമിച്ചു.
പതിനൊന്നു മണിക്ക് ഇനി എവിടേക്ക് എന്ന ചോദ്യവുമായി നില്‍ക്കുമ്പോള്‍ ധീരജ് വിളിക്കുന്നു. "ഡാ, ഞാന്‍ ഇപ്പോള്‍ എണീറ്റതേ ഉള്ളൂ." ഫസ്റ്റ് ഹൌര്‍ കഴിഞു മാത്രം ക്ലാസില്‍ എത്തുന്ന ശീലം അവന്‍ ഇതു വരി മാറ്റിയിട്ടില്ല . "നിങ്ങള്‍ വെസ്റ്റ് ഹില്ലിലോട്ടോ വാ. ഞാന്‍ അപ്പോഴേക്കും അവിടെ എത്താം . "
പിന്നെ ഞങള്‍ എല്ലാവരും വെസ്റ്റ് ഹില്ലില്‍. ഞായറാഴ്ചയായതിനാല്‍ കോളേജ് ക്ലോസ്ഡ് . പിന്നെ തുറന്നു കിടന്ന ഒരു കിളിവാതില്‍ വഴി എല്ലാവരും ഉള്ളില്‍ . തുടര്‍ന്ന് അയവിറക്കല്‍ സെഷന്‍
പതിവില്ലാതെ അവധി ദിവസം ആളുകളെ കണ്ടപ്പോള്‍ സെക്യൂരിറ്റി അടുത്ത് വന്നു . ഉടനെ ഫവാസ് അരയില്‍ നിന്നും അത് വലിച്ചൂരി.അത് കണ്ടതും സെക്യൂരിറ്റി ഞെട്ടി മാറി. ഞങ്ങളെയും ഫവാസ് അത് കാണിച്ചു തന്നു.
കോളേജിലെ പഴയ ഐഡന്റിറ്റി കാര്ഡ്.!
മുന്നു വര്‍ഷങ്ങള്‍ക്കിപ്പുരവും ഫവാസ് അത് സുക്ഷിച്ചു വെച്ചിരിക്കുന്നു.
കുറച്ചു നേരം കോളേജില്‍ ചിലവിട്ടു ഞങ്ങള്‍ നേരെ സിറ്റിയിലേക്ക് പൊന്നു. അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. പിന്നെ കടുക്ക ഫ്രൈയും, ചിക്കന്‍ ബിരിയാണിയും സൂപും അടിച്ച് ടോപ്ഫോമില്‍ ഇത്തിരിനേരം .
വയറു നിറഞ്ഞപ്പോള്‍ ചിന്തകള്‍ക്ക് തീ പിടിച്ചു. ഇനി എങ്ങോട്ട്. ? അപ്പോഴാണ് ധീരാജ് സരോവരം പാര്‍ക്കിനെ പ്പറ്റി പറഞ്ഞത്. പുതിയ പാര്ക്ക്. ഞങ്ങള്‍ ത്രില്ലടിച്ചു . അവിടുത്തെ മരച്ചുവടുകളില്‍ ഇരുന്ന കിളികളെ കമന്റടിച്ചു ഞങ്ങള്‍ രണ്ടു ബോട്ടുകളിലായി പുറപ്പെട്ടു.
അരമണിക്കൂര്‍ നേരത്തെ ബോട്ടിംഗ് ഞങ്ങള്‍ അര്‍മാദിച്ചു തീര്ത്തു. ഗഫൂറും ഷംസുവിനും അപാര ഫോമിലായിരുന്നു.
പിന്നെ വീണ്ടും സിറ്റിയിലേക്ക് . ഫോക്കസ് മാളിനുള്ളില്‍ കയറി . അവിടെ കറങ്ങിയടിച്ചു ഒരു മണിക്കൂര്‍. ഇതിനിടയില്‍ ധീരജിന്റെ വീട്ടില്‍ കയറി പായസം കുടിച്ചു.
പിന്നീട് വരുന്ന വഴിയില്‍ അതാ നില്ക്കുന്നു സരോവരം പാര്‍ക്കിനു സമീപം എന്നെയും കാത്തു കാവ്യ മാധവന്‍. പാവം ഫവാസും ഷംസുവുമെല്ലാം കാല് പിടിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ നേരെ അവളുടെ അടുത്തുചെന്നു ഫവാസിനും ഷംസുവിനും ഗഫൂറിനുമെല്ലാം അവളെ പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ എല്ലാവര്ക്കും ഫോട്ടോ എടുക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുത്തു. "നമ്മുടെ പിള്ളേരല്ലേ" .
കാവ്യയോട് യാത്ര പറഞ്ഞു ഫോക്കസ് മാളില്‍ നിന്നു ഞങള്‍ എല്ലാവരും പരസ്പരം യാത്ര പറഞ്ഞു. ഫവാസ് കാറില്‍ ഞങ്ങളെ റയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി. ഷംസു ടൌണില്‍ നിന്നുതന്നെ പിരിഞ്ഞു. ഒപ്പം ധീരജ് കൈ വീശി അകന്നു. ഒടുവില്‍ ഞാനും ഗഫുരും അശ്വനിയും മാത്രം . താനൂരില്‍ അശ്വനിയും തിരൂരില്‍ ഗഫുരും യാത്ര പറഞ്ഞു അകന്നു.
ഇപ്പോള്‍ ട്രെയിനില്‍ ഞാന്‍ മാത്രം. രണ്ടു വര്ഷം ഞാന് അനുഭവിച്ച് ആ ഏകാന്തത എന്നെ വീണ്ടും സമീപിച്ചു. ഇനി എന്ന്? വീണ്ടും കാണണം എന്നുറചാണ് പിരിഞ്ഞതെന്കിലും അകലുമ്പോള്‍ വേദന തോന്നുന്നു. ഇവിടെ ഈ നഗരത്തില്‍ നമുക്കു നഷ്ടപ്പെട്ടത് ഒരു പൂക്കാലമാണെന്ന തിരിച്ചറിവില്‍ ആ വേദന വര്‍ധിക്കുന്നു .
തീവണ്ടി പിന്നെയും കുറ്റിപ്പുറത്ത് നിന്നു. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഈ മഴയും ദിവസങ്ങള്‍ക്കകം എനിക്കന്യമാകുമെന്ന ആ ബോധത്തില്‍ ബസ്സിലേക്ക് ഞാന്‍ നടന്നകന്നു...