എപ്രിലിന്റെ പൂക്കള്‍ വിരിയാന്‍ തുടങ്ങുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്തത്തിന്റെ ഗന്ധം ഉയരുകയായി. പൂത്ത മരങ്ങളും തളിര്‍ത്തുലഞ്ഞ മനസ്സുകളും ആ ഗന്ധതിന്റെ തീഷണതയില്‍ പ്രണയാതുരമാകുമ്പൊള്‍ വസന്തത്തിന്റെ, പ്രണയത്തിന്റെ ആ പ്രവാചകനെ നമുക്കു നഷ്ടപ്പെട്ടത് ഒരു ഏപ്രില്‍ മാസത്തിലാണ്.ലബനോണ്‍ന്റെ ഗായകന് , ലോകമെമ്പാടുമുള്ള സാഹിത്യ പ്രണയികള്‍ക്ക് വാക്കുക്കളുടെ നവ്യാനുഭവം നല്കിയ ഖലീല്‍ ജിബ്രാന് വിടപറഞ്ഞു പോയത് 1931 ഏപ്രില്‍ 10നാണ്.
1883 ജനുവരി ആറിന് ലബനോണില്‍ ആണ് ഖലീല്‍ ജനിച്ചത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലിന്റെ കുടുബം ന്യുയോര്‍ക്കിലേക്ക് കുടിയേറി.ജിബ്രാന്റെ ആദ്യ ചിത്രപ്രദര്‍ശനം നടന്നത് 1904 ഇല് ആണ്.പിന്നീട് പാരിസിലും ബോസറ്റണിലും പഠനത്തിനായി യാത്രകള്‍ നടത്തി.ആദ്യകാല രചനകള്‍ എല്ലാം അറബിക് ഭാഷയില്‍ ആയിരുന്നു. കവിതയെന്നോ ഗദ്യമെന്നോ വേര്‍ത്തിരിക്കാനാവത്ത തരം രചനകളായിരുന്നു മിക്കവയും.
ഒരു വിധം എല്ലാ രചനകളും ദൈവികമെന്നോ അലൗകികമെന്നൊ പറയാവുന്ന പ്രണയത്തിന്റെ വിളംബരങ്ങളായിരുന്നു. അതില്‍ എറ്റവും ശ്രദ്ധയാകര്‍ഷിച്ച രചന പ്രവാചകന്(The Prophet) എന്ന രചനയാണ്. പ്രവാചകനായ അല്‍ മുസ്തഫ ഓര്‍ഫാലിസ് എന്ന നഗരത്തില്‍ നിന്നും യാത്ര പുറപ്പെടുമ്പോല്‍ ആ നഗരവാസികളുമായി സംവദിക്കുന്നതാണ് പ്രവാചനനിലെ ഇതിവൃത്തം. ആ സംവാദങ്ങളിലുടെ പ്രണയം വിവാഹം,നിയമം, സ്വാതന്ത്ര്യം, സൗന്റര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ജിബ്രാന്റെ കാഴ്ചപാടുകള്‍ വെളിവാപ്പെടുന്നു പ്രവാചകനിലൂടെ. പത്തു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രവാചകനിലൂടേ ലോകമെപാടും വായിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തി.
ജിബ്രാന്റെ അതിമനോഹരമായ മറ്റൊരു രചനയായിരുന്നു ഓടിഞ്ഞ ചിറകുകള്(Brocken Wings). ബെയ് റൂട്ടില്‍ വിരിഞ്ഞ ഒരു പ്രണയത്തിന്റെ ദുരന്തപൂര്‍ണമായ പര്യവസാനം. അതി തീവ്രമായ പ്രണയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന ഭാഷയും ലോകമെന്പാടുമുള്ള വായനക്കാാര്‍ നെഞ്ചേറ്റി.
Oh, friends of my youth who are scattered in the city of Beirut, when you pass by the cemetery near the pine forest, enter it silently and walk slowly so the tramping of your feet will not disturb the slumber of the dead, and stop humbly by Selma's tomb and greet the earth that encloses her corpse and mention my name with deep sigh and say to yourself, "here, all the hopes of Gibran, who is living as prisoner of love beyond the seas, were buried. On this spot he lost his happiness, drained his tears, and forgot his smile.
ഇത്രയും വിരഹാര്ദ്രമായ വരികള്‍ മറ്റൊരു രചനയിലും ഒരു പക്ഷെ കണ്ടേക്കില്ല. അതു തന്നെയാണു ജിബ്രാന്റെ വിജയവും.
അറബിക്കിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം രചനകള്‍ ജിബ്രാന് നമുക്കു നല്കി. നാല്പത്തിയെട്ടാം വയസ്സില്‍ മരണത്തെ പുല്കിയ ആപ്രതിഭാശാലിയുടെ രചനാ പ്രപഞ്ചത്തിനുമുന്നില്‍ ഓര്‍മകളുടെ ഒരു പിടി മിഴിനീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു.