Thursday, March 18, 2010

ഒരു ചട്ടിയും ചില പാഠങ്ങളും

കഴിഞ്ഞ ഓണക്കാലത്തെ ഒരു സുപ്രഭാതം . സുപ്രഭാതം എന്നതു ചുമ്മാ പറഞ്ഞതാ.നാട്ടില്‍ വെക്കേഷനു വന്നതു മുതല്‍ ഞാന്‍ റിയല്‍ സുപ്രഭാതം കണ്ടിട്ടില്ല. സമയം ഒന്‍പതുമണിയോടടുക്കുന്നു . ഒരു സുലൈമാനിയുമായി വീരഭൂമിയുടെ താളുകളില്‍ പരതികൊണ്ടിരിക്കുകയായിരുന്നു. പിണറായിയും വീരനും നേര്‍ക്കു നേര്‍ ആയിരുന്നതു കൊണ്ടു വീരഭൂമിയില്‍ എന്നും ചില കുഞ്ഞു വെടിയൊച്ചകള്‍ ഉണ്ടായിരുന്നു. ദിവസം ഉഷാറയിത്തന്നെ തുടങ്ങാം എന്നു കരുതിയിരിക്കുമ്പൊഴാണ്‌ ആ ശബ്ദം ചെവിയില്‍ എത്തുന്നതു. " ചട്ടി വേണോ, ചട്ടി ".

മുഖത്തു ഒരു ചോദ്യചിഹ്നം പ്രത്യക്ഷപ്പെട്ടപ്പോഴേക്കും ഒരു ചെറുപ്പക്കാരി വലിയൊരു കുട്ട നിറയെ മണ്‍കലങ്ങളുമായി വീടിന്റെ പടിക്കല്‍ എത്തിക്കഴിഞ്ഞു. "ഇവിടെ ചട്ടി വേണോ?" .എന്റെ ജനറല്‍ നോളേജിനു നേരെ ഒരു വെല്ലുവിളിയായി ആ ചോദ്യം?
"ചട്ടി...ചട്ടി" അപ്പോഴാണു മറ്റൊരു സംഭവം കൊള്ളിയാന്‍ പോലെ മനസ്സില്‍ എത്തിയത്‌.
രണ്ടു ദിവസം മുന്‍പായിരുന്നു അത്‌. ഒരു ഗള്‍ഫുകാരന്റെ ഗമയോടെ നാടു ചുറ്റി തിരിച്ചു വീട്ടിലെത്താറായപ്പോളാണ്‌ വീട്ടിലേക്കുള്ള വഴിയില്‍ മറ്റൊരു പെണ്‍കുട്ടി. ലവളുടെ ഐറ്റം ഡിഷ്‌ വാഷ്‌ പൗഡര്‍. അഞ്ചു കിലോ വെറും നൂറു രൂപ. ഞാന്‍ ആ കുട്ടിയൊടു ചോദിച്ചു "ഓണ്‍ലി വണ്‍ ദിനാര്‍." വളരെ ചീപ്പാണല്ലൊ. മൂന്നാം ലോകരാജ്യങ്ങളില്‍ ഇപ്പോഴും നിത്യോപയോഗസാധനങ്ങളുടെ വില വളരെ കുറവാണല്ലേ. പക്ഷെ ഇനി ക്വളിറ്റി ചെക്ക്‌ ചെയ്യണം. നേരെ പാകറ്റ്‌ എടുത്തു നോക്കി. അത്ര പേരു കേട്ട ബ്രാന്‍ഡല്ല. എന്നാലും ഐ.എസ്‌.ഐ,ഐ.എസ്‌.ഒ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള കമ്പനിയാ. (ചാത്തുണ്ണി ഇസ്‌ എലിഫന്റ്‌ ബി. എ എന്ന സര്‍ട്ടിഫിക്കറ്റിന്റെ കഥ ഞാന്‍ സൗകര്യപുര്‍വം മറന്നു)
എന്‍തായാലും ഇനി മൂന്നു നാലു മാസം ഈ പൗഡര്‍ ഞങ്ങളുടെ അടുക്കളയിലെ പാത്രങ്ങളെ വെട്ടി തിളക്കട്ടേ. അതോടൊപ്പം ഒരു പാവം തൊഴില്‍ രഹിതക്കു ഒരു തൊഴിലും. രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ എന്റെ സംഭാവന. ഞാന്‍ കോരിത്തരിച്ചു ആ വലിയ പാക്കറ്റും ചുമന്നു നേരെ അമ്മയുടെ അടുത്തേക്ക്‌." അമ്മേ, ഇന്നു മുതല്‍ ഒരു പുതിയ അടുക്കളക്കായി പരിശ്രമിക്കൂ" ഇതു പറഞ്ഞു പാക്കറ്റ്‌ നല്‍കിയതും ഞാന്‍ ഞെട്ടി. ഞങ്ങളുടെ അടുക്കളയുടെ ഒരു മൂലക്കു ആരും നോക്കാതെ ഒരു അനാഥ പ്രേതം പോലെ മറ്റൊരു അഞ്ചു കിലോ പൗഡര്‍ വിശ്രമിക്കുന്നു. " ആ പെണ്ണു നിന്നെയും പറ്റിച്ചോ? അതു ഒരു വകക്കു കൊള്ളില്ല. എന്റെ കൈയ്യു പൊള്ളി . ഇനി അതു കളയാന്‍ വേണ്ടി വെച്ചതാ...!
"പെണ്ണോ ഏതു പെണ്ണ്‍?. ഇതു എന്‍റ്റെ ഒരു പരിചയക്കാരന്‍ വെറുതെ തന്നതാ" ഞാന്‍ അഭിമാന സംരക്ഷണീ മന്‍ത്രം ചൊല്ലിഅമ്മക്കു വിശ്വാസം വരുന്നില്ല. എന്നെ പത്തിരുപത്തഞ്ചു വര്‍ഷമായി കാണുന്നതല്ലേ. ഞാന്‍ എക്‍സ്‌പ്ലെയിന്‍ ചെയ്തു. "എന്റെ കൂടെ പഠിച്ച ദാസപ്പന്‍ പി.യു. എന്ന സുഹ്രുത്ത്‌ ഒരു കട തുടങ്ങി. അവന്‍ തന്നതാ"

അവസാനം അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു " നല്ല കൂട്ടുകാരന്‍!"
എന്റ്‌ യൂസറുടെ അപ്രൂവല്‍ ഇല്ലതെ ഓരോന്നു വാങ്ങിയാല്‍ ഇതാവും ഗതി എന്ന പാഠം അന്നു പഠിച്ചതിനാല്‍ ചട്ടിയുടെ കാര്യം വന്നപ്പോല്‍ ഞാന്‍ നേരെ അമ്മയെ ശരണം പ്രാപിച്ചു.

കലവുമായി വന്ന ആ സ്ത്രീയെ ഞാന്‍ ഒന്നു പഠിക്കാന്‍ ശ്രമിക്കുകയയിരുന്നു.(തെറ്റിദ്ധിക്കരുതേ. ചുമ്മാ ഒരു രസത്തിന്‌) മുപ്പതില്‍ താഴെ പ്രായം. ഞങ്ങളുടെ നാട്ടില്‍ മണ്‍പാത്രനിര്‍മ്മണം നടത്തുന്നതു കുമ്പാരന്മാര്‍ എന്ന സമുദായമാണ്‌.അതിലെ പെണ്ണുങ്ങളെ കുമ്പാരത്തി എന്നാണു വിളിക്കാറ്‌. എന്റെ പഞ്ചായത്തില്‍ ഒരു കുംബാരകോളനിയും ഉണ്ട്‌.അങ്ങനെയുള്ള ഒരു കുംബാരത്തിയാണു ഇപ്പോല്‍ എന്റെ മുന്‍പില്‍ .
അമ്മ വന്ന ഉടനെ പറഞ്ഞു. " ഇവിടെ ഇപ്പോള്‍ ചട്ടി വേണ്ട. ആറു മാസം മുന്‍പ്‌ ഒന്നു വാങ്ങിയതേ ഉള്ളൂ."

ഈ രംഗം കണ്ടതും എന്റെ മനസ്സിലെ സേയില്‍സ്‌ എന്‍ജിനിയര്‍ ഉണര്‍ന്നു . (ബഹറിനില്‍ ഇതു പോലെ ഇന്‍ഡസ്റ്റ്രിയല്‍ സോലൂഷന്‍സ്‌ ഒരു ലാപ്‌ടോപ്പിലേറ്റി വില്‍ക്കുകയാണ്‌ നമ്മുടെ ജോലികളില്‍ ഒന്ന്. ഞാന്‍ സിറ്റുവേഷന്‍ ഒന്നു അനലൈസ്‌ ചെയ്തു. യൂസര്‍ക്ക്‌ യാതൊരു റിക്വയര്‍മെന്റും ഇല്ല. ചട്ടി ഒരു കണ്‍സ്യൂമബള്‍ ആയി കണക്കാക്കവുന്ന ഒന്നല്ല.(വീട്ടില്‍ മീന്‍കറി വെക്കാന്‍ മാത്രമേ ചട്ടി ഉപയോഗിക്കൂ. അതു ഒരു വലിയ മീന്‍ ഫാനായ(ലാല്‍ ഫാന്‍ എന്നൊക്കെ പറയുന്ന പോലെ) അച്‌ഛനു നിര്‍ബന്ധമാണ്‌.അതില്ലെങ്കില്‍ അമ്മക്കു ആജീവനാന്ദവിലക്ക്‌ ഉറപ്പാ.)

ഒരു വീട്ടില്‍ വര്‍ഷം ഒരു ചട്ടി വാങ്ങിയാലായി. ഇനി വല്ല പൂച്ചയൊ മറ്റോ കനിന്‍ഞ്ഞാല്‍ രണ്ട്‌.ഇവിടെ പ്രൊബബിലിറ്റി ഓഫ്‌ സയില്‍സ്‌ പൂജ്യം . പാവം കുട്ടി. നിനക്ക്‌ വല്ല പച്ചക്കറിയുംവിറ്റു കൂടെ.ഇന്നെന്റെ വീട്ടില്‍ ചട്ടി വില്‍ക്കാക എന്നതു ഇമ്പൊസ്സിബിള്‍.

പക്ഷെ, അവള്‍ക്ക്‌ പോകാന്‍ യാതൊരു ഉദേശ്യവും ഉണ്ടായിരുന്നില്ല." അമ്മേ, ഇതു പുതിയ മണ്ണില്‍ ഞങ്ങള്‍ ഉണ്ടാക്കിയത. വടക്കാഞ്ചേരിയിലെ മണ്ണാ. (പ്രൊഡക്റ്റ്‌ ക്വളിറ്റി വിശദീകരിക്കല്‍. ഇതു നമ്മള്‍ കുറേ കണ്ടതാ.) അമ്മേ, ഇതു വേണമെങ്കില്‍ പുറത്തേക്കു കൊടുത്തയക്കാം . താഴത്തെ വളപ്പിലെ രമണിചേച്ചി രണ്ട്‌ എണ്ണം വാങ്ങി. ഭര്‍ത്താവിനു ദുബായിലെക്കു കൊടുത്തയക്കാണാത്രെ. അമ്മയുടെ ആരെങ്കിലും ദുബായില്‍ ഉണ്ടെങ്കില്‍.." എന്നിട്ട്‌ അവള്‍ എന്നെ നോക്കി)

"എടീ ഭയങ്കരി മിഡില്‍ ഈസ്റ്റ്‌ സെയില്‍സ്‌ ആണ്‌ ലക്ഷ്യം . അവള്‍ എങ്ങെനെ മനസ്സിലക്കി ഞാന്‍ ഒരു ഗള്‍ഫനാണെന്ന്?"

അമ്മ ചോദിച്ചു" നിനക്കു വേണോ?" ഞാന്‍ മനസ്സില്‍ പറഞ്ഞു "പിന്നെ, ഷേയിക്‌ അബ്ദുള്ള ചട്ടിയിലല്ലെ ഫുഡ്‌ അടിക്കുന്നത്‌" " ഞങ്ങള്‍ യൂറോപ്യന്‍ പ്രൊഡക്റ്റേ ഉപയോഗിക്കൂ." (മാഫി ഹിന്ദി(*)).

"ഇനി അവള്‍ എന്‍തു ചെയ്യും. കട്ടേം പടോം മടങ്ങി അല്ലെ." ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.

ഇപ്പോള്‍ ബന്ധുവീടുകളിലേക്കു വരെ ഇപ്പോള്‍ ആളുകള്‍ ചട്ടി കൊടുത്തയക്കറുണ്ട്‌".അവള്‍ പുതിയ നമ്പറിട്ടു." കുറ്റിപ്പുറം, പൊന്നാനി, ചങ്ങരംകുളം എന്‍തിന്‌ ഇന്നാള്‌ കൊഴിക്കോട്ടെക്ക്‌ ഇവിടുന്നാ ചട്ടി കൊണ്ടു പോയത്‌.( പിന്നെ കോഴിക്കൊട്‌ സാമൂതിരി ഈ ചട്ടിയിലല്ലെ വാസ്കോഡഗാമക്ക്‌ കുരുമുളകു കൊടുത്തത്‌.) അവിടെയൊന്നും ഇപ്പോള്‍ നല്ല ചട്ടി കിട്ടുന്നില്ലത്രേ"

പക്ഷെ, ഇപ്പോള്‍ ഞെട്ടിയതു ഞാനാ. അമ്മ ഒന്നു ആലോചിച്ച്‌ നേരെ ഫോണെടുത്തു കറക്കി, ചേച്ചിയുടെ വീട്ടിലേക്ക്‌ ഒരു ലോക്കല്‍ കോള്‍(ചേച്ചിയുടെ ഹസിന്റെ വീട്‌ കുറ്റിപ്പുറത്താണ്‌) അപ്പുറത്തുനിന്നും അപ്രൂവല്‍ വന്നതു പോലെ തോന്നി(ബയങ്കരി, നീയാണ്‌ യഥാര്‍ഥ്‌ സേല്‍സ്‌ ഗേള്‍) .

അമ്മ ആദ്യം ഒരു ചട്ടി എടുത്തു നോക്കി. അവളുടെ കുട്ടയില്‍ നിന്ന് ഒരേ വലിപ്പത്തിലുള്ള മൂന്നു ചട്ടികള്‍ തിരഞ്ഞെടുത്തു. എന്നിട്ട്‌ ചിന്‍താമഗനയായിരുന്നു. "ഇതിലെന്‍തിത്ര ആലോചിക്കാന്‍? എതെങ്കിലും ഒന്നു എടുത്താല്‍ പോരെ."

അവള്‍ ഓരോ ചട്ടിയും എടുത്തു പിറകില്‍ ഒന്നു കൊട്ടി നോക്കി. എന്നിട്ട്‌ ഒരു വലിയ കണ്ടുപിടുത്തം നടത്തിയ പോലെ ഒന്നെടുത്തു അവള്‍ മാറ്റി വച്ചു. "ഇത്‌ ഞാന്‍ അമ്മക്ക്‌ തരില്ല. അത്‌ ശരിക്കും ചൂളയില്‍ വേണ്ടപോലെ ഇരുന്നിട്ടില്ല. രണ്ടു വര്‍ഷം കഴിഞ്ഞാന്‍ ചിലപ്പോള്‍ അമ്മ എന്നെ ചീത്ത പറയും( അവളുടെ ഒരു ക്യു.സി ഇന്‍സ്പെക്ഷന്‍) . ആ ശബ്ദം കേട്ടില്ലെ." എന്നു പറഞ്ഞ്‌ ആ ചട്ടിയും മറ്റു രണ്ടു ചട്ടിയും കൂടെ അമ്മക്കു നല്‍കി(** കസ്റ്റമര്‍ ഫ്രീ ട്രയല്‍) . അമ്മ മൂന്നും കൊട്ടി നോക്കി സമ്മതിച്ചു. എന്നിട്ട്‌ എന്റെ നേര്‍ക്കു നീട്ടി.

ഞാന്‍ ഒരു ചോദ്യഭാവത്തില്‍ അമ്മേയെ നോക്കി( മാതാശ്രീ, ഞാന്‍ പഠിച്ചതു ഇന്‍സ്റ്റ്രുമേന്റേഷന്‍ എഞ്ജിനിയറിംഗ്‌ ആണ്‌. ചട്ടി എഞ്ജിനിയറിംഗ്‌ അല്ല) . അമ്മക്കു മെസ്സേജ്‌ കിട്ടിയതു പോലെ തോന്നി. മിണ്ടാതെ കൊട്ടി നോക്കാടാ എന്ന ഭാവത്തില്‍ അമ്മയുടെ നോട്ടം.

ഞാന്‍ മൂന്നു കൊട്ടു കൊട്ടി സൗണ്ട്‌ ആസ്വദിച്ചു . മൂന്നും ശബ്ദവും ഒരു പോലെ(കാട്ടു കോഴിക്കെന്‍ത്‌ സംക്രന്‍തി?) . പെരുന്‍തചനില്‍ തിലകനും രാജശില്‍പിയില്‍ ലാലും കല്ലില്‍ കൊട്ടി സംഗീതം കേള്‍ക്കുന്നുണ്ടൊ എന്ന് ചോദിച്ചിട്ടുണ്ട്‌. അന്നു പോലും എനിക്കൊരു കുന്‍തവും തൊന്നിയിട്ടില്ല . പിന്നല്ലെ ഇന്ന്‌.

ഞാന്‍ ചട്ടി റിട്ടേണ്‍ ചെയ്തു.അമ്മ ഒന്നു സിലക്ട്‌ ചെയ്തു. ഇനിയാണ്‌ പ്രധാന ഭാഗം. നെഗൊസിയേഷന്‍. "ഇതിനെന്‍താ വില?" . അമ്മയുടെ ചോദ്യം. " അമ്മേ ഇതു പുറത്തു കടയില്‍ പോയിവാങ്ങിച്ചാല്‍ 150 രൂപയാവും. (ഒന്നിചില്വനം ദിനാര്‍? വെരി എക്‍സ്‌പെന്‍സിവ്‌) പിന്നെ അമ്മക്കായതുകൊണ്ട്‌ ഞാന്‍ 80 രൂപക്കു തരാം"(അതൊരു അട്രാക്ടീവ്‌ ഓഫറാ).

ഞാന്‍ അമ്മയെ നോക്കി."ഒരു ചട്ടിക്ക്‌ 80 രൂപയോ? ഞാന്‍ ആറു മാസം മുന്‍പ്‌ 40 രൂപക്കു വാങ്ങിയതാ ഒന്ന്‌".

"അമ്മെ എല്ലാ ചട്ടികളും ഒന്നല്ല. അമ്മക്ക്‌ ഒരു പക്ഷെ നാല്‍പതു രൂപക്ക്‌ കിട്ടിക്കാണും. പക്ഷെ അതു പന്‍താവൂരെ ചീത്ത മണ്ണാ. ഏറിയാല്‍ ഒരു കൊല്ലം. ഇതു മൂന്നു നാലു കൊല്ലം നില്‍ക്കും അമ്മെ(പ്രൈസ്‌ നെഗ്ഗൊസിയേഷനു മുന്‍പ്‌ കസ്റ്റമറെ ആദ്യം പ്രൊഡക്റ്റ്‌ ക്വാളിറ്റി മനസ്സിലക്കുക) ഞാന്‍ ഇവിടെ തന്നെ ഉണ്ടല്ലോ. ഇല്ലെങ്കില്‍ അമ്മ എന്നെ വിളിച്ചോളു. ഞാന്‍ പുതിയ ചട്ടി ഫ്രീ ആയി തരും(*** ഓഫര്‍ പ്രൊപര്‍ ലോകല്‍ ആന്‍ഡ്‌ ആഫ്റ്റര്‍ സേല്‍സ്‌ സപ്പോര്‍ട്ട്‌ ആന്റ്‌ മാനുഫാക്ചറേഴ്‌സ്‌ ഗ്യാരണ്ടി)

"എന്നാലും 80 കൂടുതലാ." അമ്മ പറഞ്ഞു" ഇനി അമ്മക്കായി 60 രൂപക്കു തരാം."

"അന്‍പതിനു കൊടുക്കുമോ" അമ്മയുടെ ചോദ്യം കേട്ട്‌ അവള്‍ പറഞ്ഞു."അതു പറ്റില്ല അമ്മേ . എനിക്ക്‌ അത്രയും ചെലവുണ്ട്‌(പിന്നേ കോസ്റ്റ്‌ ഓഫ്‌ മാനു ഫാക്ചരിംഗ്‌). അരിവാങ്ങാന്‍ പത്തുറുപ്പികയെങ്കിലും വേണ്ടെ. കെട്ടിയോന്‍ കള്ളും കുടിച്ചു നടക്കുകയാ. ഇതില്‍ നിന്നും കിട്ടുന്നതു കൊണ്ടാ ഞാനും മൂന്നു മക്കളും ജീവിക്കുന്നതു. മൂത്തമോള്‍ ആറാം ക്ലാസിലാ പഠിക്കുന്നത്‌. അവളുടെ ഫീസെങ്കിലും ശരിക്കു കൊടുക്കണ്ടെ?"

25 വയസ്സുകാരിക്കു 11 കാരി മകളോ എന്നു ഞാന്‍ ചിന്‍തിച്ചില്ല. കാരണം കുംബാരന്മാരുടെ ഇടയില്‍ ശൈശവ വിവാഹം ഇന്നും പതിവുണ്ട്‌.
പക്ഷെ ഇപ്പോള്‍ അവള്‍ മുന്നോട്ട്‌ വച്ചത്‌ ഒരു വജ്ജ്രായുധമായിരുന്നു. അതില്‍ അമ്മ വീണു. ആരെങ്കിലും വിഷമം പറഞ്ഞാല്‍ പിന്നെ കുട്ടികളുടെ വിദ്യാഭ്യസപ്രശ്‌നം ഉന്നയിച്ചാല്‍ അമ്മ സഹായിക്കും .അതു ഒരു ശീലമാണ്‌.(ഫീമെയില്‍ ഹൂമണ്‍ സൈക്കോളജി) അമ്മ മറുത്തൊന്നും പറയാതെ എന്നെ നോക്കി. ഞാന്‍ പഴ്സ്‌ എടുത്തു . അപ്പോള്‍ മറ്റൊരു പ്രശനം . ചേഞ്ച്‌ ഇല്ല. " ഈ കാലത്ത്‌ കൈനീട്ടമാ സാറെ. 100 രൂപക്കു ചേഞ്ചിനീ ഞാന്‍ എവിടെ പോകും"

അങ്ങനെ ഒരു വിഷമ വൃത്തത്തില്‍ ഞാന്‍ 360 ഡിഗ്രീ കിടന്നു കറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു. " അമ്മേ ഈ ചെറിയ ചട്ടി കൂടെ അമ്മ എടുത്തൊളൂ.രണ്ടും കൂടി 100 രൂപ തന്നാല്‍ മതി.ഇനി ഇവിടുത്തെ ചട്ടിയെങ്ങാനും പൊട്ടിയാലോ? "

ഞാന്‍ ഒന്നും മിണ്ടാതെ നൂറുരൂപയെടുത്തു കൊടുത്തു. (വണ്‍സ്‌ യു ഹാവ്‌ ദ കസ്റ്റമര്‍ ട്രസ്റ്റ്‌, യു കാന്‍ സെല്‍ മില്ല്യണ്‍")

"അമ്മേ, ഇനി ചട്ടി ആവശ്യമുണ്ടെങ്കില്‍ പറയണം കേട്ടൊ. ഇതാ എന്റെ അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍. " (ഓ പിന്നേ, ഞാന്‍ ഇനി മാസം ചട്ടി സര്‍വീസിങ്ങിനു കൊടുത്തയക്കുകയല്ലേ. )

അവള്‍ വീട്ടിന്റെ പടി കടന്നു പോവുമ്പോള്‍ അമ്മ പറഞ്ഞു." പാവം കുട്ടി. ഈ ചെറുപ്പത്തില്‍ എന്‍തു മാത്രം പാടു പെടുന്നു"

എപിലോഗ്‌
ബോംബെയില്‍ എം ബി യെ ഇന്‍ ഇന്റര്‍ നാഷണല്‍ മാര്‍ക്കറ്റിംഗിനു പഠിക്കുന്ന ഒരു കൂട്ടുകാരന്‍ എനിക്കു ഒരു സീറ്റ്‌ ഓഫര്‍ ചെയ്തതു അന്നാണ്‌. ഞാന്‍ പറഞ്ഞു. "ഇനി എനിക്കതു വേണ്ടാ ഭായി. ഞാന്‍ ഇന്നു അതൊക്കെ പഠിച്ചു."

എപിലൊഗ്‌ 2

മില്ല്യണ്‍സിന്റെ ആസ്തിയുള്ള ഒരു കമ്പനി നാലു ദിവസം ബഹറിനിലെ ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച്‌ ഞങ്ങളെ പഠിപ്പിച്ചത്‌ തൊട്ടു മുന്‍പ്‌ നടന്ന കാര്യങ്ങളുടെ പവര്‍ പോയന്റ്‌ വേര്‍ഷനാണ്‌

എപിലോഗ്‌ 3

നീ ഇനി പഠിക്കാന്‍ പോവേണ്ടാ കുന്നംകുളം മാര്‍ക്കറ്റില്‍ പോയാല്‍ മതി എന്നു നാട്ടിലെ കാരണവന്മാര്‍ പറയുന്നതിനു പിന്നിലെ രഹസ്യം ഇതൊക്കെത്തന്നെ.



മാഫി ഹിന്ദി= (ഇത്തിരി അറബി പ്രയോഗിച്ചതാ. അര്‍തം പടച്ച തമ്പുരാനറിയാം( ഇന്‍ത്യക്കാരന്‍ വേണ്ട എന്നു മലപ്പുറത്തു ഇതിനു പറയാറുണ്ട്‌)

22 comments:

Minesh Ramanunni said...

ആന്റിസിപ്പേറ്ററി ബെയില്‍: ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്തുജീവിക്കുന്ന ആ പെണ്‍കുട്ടിയെ കളിയക്കാന്‍ യാതൊരു ഉദ്ദേശ്യവും ഈ പോസ്റ്റിലില്ല. മറിച്ചു നമ്മുടെ ചുറ്റു പാടുനിന്നും കിട്ടുന്ന നുറുങ്ങു അറിവുകളെ കണ്ടെത്താനുള്ള്ല ഒരു ശ്രമമാണിത്‌.

krishnakumar513 said...

കൊള്ളാം,വളരെ സരസമായി അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ.ആശംസകള്‍....

jayanEvoor said...

കൊള്ളാം.

ഏതെങ്കിലും ബിസിനസ് മാഗസിനിൽ അയച്ചുകൊടുക്കൂ, ഒന്നു ഭാഷാന്തരീകരിച്ച്!

എം.ബി.എ കുട്ടികൾ പഠിക്കട്ടെ!

ചേച്ചിപ്പെണ്ണ്‍ said...

happy reading :)

Rare Rose said...

നുറുങ്ങറിവുകള്‍ കൊള്ളാം..
ജീവിക്കാന്‍ വേണ്ടിയാവുമ്പോള്‍ പവര്‍ പോയിന്റും,മാര്‍ക്കറ്റിങ്ങ് പഠനമൊന്നുമില്ലാതെ തന്നെ ഓരോ പാഠവും തനിയേ പഠിച്ചു പോകും എന്നു തോന്നുന്നു..

Sree said...

valare nannayittundu.. Ravile thanne sulaimani.. ???

Minesh Ramanunni said...

@കൃഷ്ണകുമാര്‍ നന്ദി പോസ്റ്റു വായിച്ചതിനും പ്രോത്സംഹനങ്ങള്‍ക്കും

@ ജയന്‍ ഇന്ഗ്ലിഷിനു മലയാളത്തിന്റെ സുഖമില്ല . :)

@ ചേച്ചി അങ്ങനെ എന്റെ ബ്ലോഗില്‍ വന്നല്ലോ . നന്ദി

@ റോസ് ബസ് സ്റ്റാന്‍ഡില്‍ ഒരു സംഗതിയുമില്ലാതെ ഗായകര്‍ മനോഹരമായി പാടുന്നത് കണ്ടിട്ടില്ലേ. സ്റ്റാര്‍ സിങ്ങരിലെ പലരെയും ( അറ്റ്‌ ലീസ്റ്റ് രണ്ജിനിയെക്കളും ) നല്ലതല്ലേ അവരുടെ പാട്ട് . അതാണ് ജിവിതം നന്ദി. തന്റെ ബ്ലോഗില്‍ ഒന്ന് കയറി. ആള്‍ പുലിയാണെന്ന് മനസ്സിലായി.


@ ശ്രീജുവേട്ട ഞങ്ങള്‍ മലപ്പുരത്തുകാര്‍ പ്രഭാതം തുടങ്ങുന്നത് തന്നെ സുലൈമാനി , പൊറോട്ട മത്തിക്കറി കൊമ്പിനഷനില്‍ ആണ് . ഉച്ചക്ക് അത് ബിഫു ബിരിയാണിയിലെക്കും വൈകിട്ട് പത്തിരിയും കോയിലേക്കും കൊന്സേന്റെരറ്റ് ചെയ്യും . ഞമ്മള്‍ ആരാ മോന്‍ !


ബ്ലോഗില്‍ കയറി വയനനടത്തി മിണ്ടാതെ മുങ്ങിയ എല്ലാവര്ക്കും നന്ദി .

മുരളി I Murali Mudra said...

ആദ്യമായാണ്‌ ഇവിടെ..എല്ലാം ഒന്നോടിച്ചു വായിച്ചു..അപ്പൊ ഇനി ഇടക്കിട കാണാം കേട്ടോ..
:)

Manoraj said...

ഋതു വഴി എത്തി. ഇടക്ക്‌ കാണാം.. പ്രാക്റ്റികൾ ജീവിതം അല്ലേ എം.ബി.എയേക്കാൾ നല്ലത്‌ അല്ലേ

വീകെ said...

ഒന്നു ജീവിച്ചു പോവാൻ വേണ്ടി പാവങ്ങൾ പെടുന്ന പെടാപ്പാട്...!!
ഇത് MBAക്കാർക്കുള്ള പാഠപുസ്തകമാക്കാം..!!
അതിൽ ആരുടേയും ഭാവനയില്ല..പച്ചയായ ജീവിതം മാത്രം..!!

ആശംസകൾ...

Ashly said...

nice one !!!നല്ല രീതിയില്‍ പറഞ്ഞു.
:)

Vinayan said...

അടിപൊളി ശരിക്കും രസിച്ചു. സാധാരണ കഥയെഴുത്തിന്റെ ചട്ടക്കൂടോന്നുമില്ലാതെ പറഞ്ഞത് വളരെ ഇഷ്ട്ടപ്പെട്ടു. പിന്നെ സെയില്‍സ്‌ ഗേള്‍സ് ഇതും ഇതിലപ്പറവും പറഞ്ഞതിന് ഞാനും സാക്ഷി.അതുകൊണ്ടാവാം അത്തരം കാര്യങ്ങള്‍ കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്. എന്തായാലും ആശംസകള്‍.

ശ്രീനന്ദ said...

നല്ല ഒഴുക്കുള്ള എഴുത്ത്. കഥ ഇഷ്ടമായി

ദീപു said...

Mineshപുതുമയുള്ള ശൈലി. ആശംസകൾ..

മാത്തൂരാൻ said...

വഴങ്ങുന്നുണ്ട്...ചട്ടി പൊട്ടിയോ ആവൊ?

vinus said...

മിനീഷ് കലക്കി കേട്ടോ ഡയറക്റ്റ് സെല്ലിംഗ് തിയറികൾ ഇത്ര സരസമായി ചുറ്റുവട്ടത്തു നിന്ന് തന്നെ ഒരു ഡെമോയിലൂ‍ടെ.തികച്ചും അഭിനന്ദനീയം.പലപ്പഴും എനിക്കും തോനിയിട്ടുണ്ട് ഇവരോട് ഒരു ബഹുമാനം .വളരെ വ്യത്യസ്തമായ് ശ്രമം ഈ ബ്ലൊഗ്ഗിനൽ‌പ്പം കൂടി വിസിബിലിറ്റി കൂട്ടുന്നതിനെ പറ്റി ആലോചിക്കൂ

anju minesh said...

ഞാന്‍ ഓഫീസില്‍ നിന്നു തളര്‍ന്നു അവശയായി വീട്ടില്‍ വന്നു. അമ്മ കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്നു. എന്നെ കണ്ടിട്ട് ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം കാണിക്കുന്നില്ല. ഇടയ്ക്കു ചിരിക്ക്കുന്നു, ഇതിലെന്താ ടോം ആന്‍ഡ്‌ ജെറിയോ? ഞാന്‍ ചോദിച്ചു. എന്നെ പിടിച്ചിരുത്തി ഈ ചട്ടി കഥ മുഴുവന്‍ അമ്മ വായിച്ചു കേള്‍പ്പിച്ചു.....കൊള്ളാം, കിലുക്കം സിനിമ കണ്ടപ്പോള്‍ പോലും ചിരിക്കാത്ത ആളാ എന്റെ അമ്മ......മിനേഷേ മകനെ നിനക്ക് സ്വസ്തി..!!!!!

Abdulkader kodungallur said...

സാധാരണ നമ്മുടെ വീടുകളില്‍കാണുന്ന കാഴ്ച വളരെ സരസമായും മനോഹരമായും വിവരിച്ചപ്പോള്‍ അതിന്റെ ഗുണപാഠം ഭംഗിയായി തെളിഞ്ഞു വന്നു. അഭിനന്ദനങ്ങള്‍

Abdulkader kodungallur said...

സാധാരണ നമ്മുടെ വീടുകളില്‍കാണുന്ന കാഴ്ച വളരെ സരസമായും മനോഹരമായും വിവരിച്ചപ്പോള്‍ അതിന്റെ ഗുണപാഠം ഭംഗിയായി തെളിഞ്ഞു വന്നു. അഭിനന്ദനങ്ങള്‍

അന്ന്യൻ said...

100 രൂപ കൊടുത്തെങ്കിലെന്താ, കുറേ കാര്യങ്ങൾ അവൾ പഠിപ്പിച്ചില്ലേ???!

ബിച്ചു said...

Nice post

kARNOr(കാര്‍ന്നോര്) said...

തൊടക്കം കണ്ടപ്പോ ചട്ടി പൊട്ടിക്ക്വോന്ന് തോന്നി... നല്ല പോസ്റ്റ്