'അങ്ങനെ 916 നിശ്ചയം ഒന്നും ഇല്ല . പക്ഷെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് തൊഴില്‍രഹിതര്‍ കുറവാണ്.'
'എനിക്കങ്ങട് വിശ്വാസം വരുന്നില്ലല്ലോ ? അത്രയും വികസനമോ? അതിനുമാത്രം വ്യവസായങ്ങളോ ? '
'വ്യവസായം ഉണ്ടെങ്കിലെ തൊഴില്‍ വരൂ?'
'വ്യവസായം ഇല്ലാതെ പിന്നെ എന്ത് ചൊട്ട്‌വിദ്യ ആണ് ആ നാട്ടില്‍ ?'
'സ്വയം തൊഴില്‍ തന്നെ ഒരു പാടുണ്ട് മാഷേ'
'സ്വയം തൊഴിലോ ? യു മീന്‍ ഗ്രാമസ്വരാജ്, എന്റെ ദേഹം പുളകം കൊള്ളുന്നു ..നമ്മടെ രാഷ്ട്ര പിതാവിന്റെ അഭീഷ്ടം അല്ലേ അത്? '
'അങ്ങനങ്ങ് കാട് കയറാന്‍ വരട്ടെ. രാഷ്ട്രപിതാവ് ഇങ്ങനെ വിഭാവനം ചെയ്തു കാണില്ല'
'അതെന്താടോ അങ്ങനെ പറഞ്ഞത് ? തൊഴിലുകള്‍ സ്വയം സൃഷ്ടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് മഹത്തരം അല്ലേ. അതിരിക്കട്ടെ എന്ത് തൊഴിലുകള്‍ ആണ് ഇവര്‍ സൃഷ്ടിക്കുന്നത്? ചര്‍ക്ക കൊണ്ട് നൂല്‍ നൂറ്റു ഖാദി? '
'ഹി ഹി ചര്‍ക്ക പോലും! മാഷെ, ആദ്യം സമാന ചിന്ത പ്രായം മൊബൈല്‍ എന്നിവ ഉള്ള കുറച്ചു പേരെ കണ്ടുപിടിക്കും .എന്നിട്ട് അങ്ങട് തൊഴില്‍ തുടങ്ങും '
' അതെന്തു തൊഴില്‍? '
' കുറെ തരം തൊഴില്‍ ഉണ്ട് മാഷെ' '
'ഒരു ഉദാഹരണം പറ '
' ഒന്ന് ഫാന്‍സ് അസോസിയേഷന്‍'
'എന്ന് വെച്ചാല്‍?? '
അവടത്തെ മുന്ത്യ സിനിമാ നടന്മാരുടെ പടം ഇറങ്ങുമ്പോള്‍ ആണ് ഈ തൊഴില്‍ ചെയ്യേണ്ടത് . അവരുടെ ഫ്ലുക്സ് വെച്ചു പൂജിക്കുക പടത്തില്‍ പാലഭിഷേകം നടത്തുക, തീയേറ്ററില്‍ നൃത്തം ചെയ്യുക, ആദ്യദിവസങ്ങളില്‍ തിക്കി തിരക്ക് കൂട്ടുക, പടം ഒരു സംഭവമാണ് എന്ന് വരുത്തി തീര്‍ക്കുക. എതിര്‍ നടന്റെ പടം കൂവി തോല്‍പ്പിക്കുക തുടങ്ങിയ പണികള്‍ .'
' ഇതൊരു തൊഴില്‍ ആണോ ? നല്ല സിനിമ ഉണ്ടെങ്കില്‍ ആരും നൃത്തം വെച്ചു പോകില്ലേ ? '
'അതിനു സിനിമ നന്നായിട്ട് വേണ്ടേ?ഈ പടം കാണുന്നതിനു തന്നെ കാശു ഇങ്ങോട്ട് തരണം അപ്പോള്‍ കഷ്ടപ്പെട്ട് നൃത്തം ചെയ്യല്‍, കൈയടി എന്നിവ നടത്ത്തുന്നവരുറെ കാര്യം പറയണോ ? മിനിമം മുന്നൂറു രൂപ മിനുങ്ങാന്‍ ഉള്ളത് വേറെ. ഇതേ ടീമിനെ തന്നെ നാളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തി പ്രകടനം നടത്തുമ്പോള്‍ അണികളായി ഇറക്കാം '
'ഇതൊക്കെ ഒരു തൊഴിലാണോ?'
'ഇതും തൊഴിലാണെടോ . ഇതു പോലെ വേറെ പല ഓപ്ഷന്‍സും ഉണ്ട്. വേണേല്‍ മണലിനു എസ്കോര്‍ട്ട് പോകാം. മല മാന്തിപ്പോ ളിക്കുന ടിപ്പറിനു സിഗ്നല്‍ കൊടുക്കാന്‍ അങ്ങാടിയില്‍ ചാരപ്പണി ചെയ്യാം'
'എന്തിനാ എസ്കോര്‍ട്ട്? എന്തിനാ സിഗ്നല്‍ ?'
'എന്റെ മാഷെ പോലിസിനെ പറ്റിക്കാന്‍'
'അതൊക്കെ നിയമ വിരുദ്ധമല്ലേ?'
'ഹി ഹി '
'വേറെ നല്ല ജോലിയൊന്നും ഇല്ലേ ? '
'ഇതിലും നല്ല ജോലി കൊട്ടേഷന്‍ പണിക്കു പോകുകയാ. കൈ വെട്ടു,കാല്‍ വെട്ടു, തല വെട്ടു അതിനനുസരിച്ച് പ്രതിപലം കിട്ടും'
'ആളെക്കൊല്ലുകയോ?, അന്തസ്സുള്ള വേറെ ജോലി എന്തെങ്കിലും ?'
'ഓ, അന്തസ്സ് അത്തരം ജോലികളും ഉണ്ട്. ഉദാഹരണത്തിന് രാവിലെ ഒരു ടൈ കെട്ടി ഇറങ്ങുക. ഫുള്‍ എക്സിക്കുടിവ്.'
'ഹോ, അപ്പോള്‍ നല്ല ജോലിയായിരിക്കും അല്ലേ ?'
'മുഴുവന്‍ പറയട്ടെ മാഷെ. എന്നിട്ട് വീടുകളില്‍ കയറി പറയുക' ഉത്തര കൊറിയയില്‍ ഞങ്ങള്‍ സ്ഥലം വാങ്ങിയിട്ടുണ്ട് പത്തു കൊല്ലം കഴിഞ്ഞാല്‍ സ്ഥലത്തിന്റെ വില പത്തിരട്ടി ആവും. അത് കണ്ടു ഇപ്പോള്‍ നിങ്ങള്‍ ഷെയര്‍ എടുക്കു. കൂട്ടുകാരെ ചേര്‍ക്കു, ലാഭം കമ്മീഷന്‍, ബോണസ് ഇവ കുമിഞ്ഞു കൂടും ടപ്പേ എന്ന് പറഞ്ഞു കാശു കൈയില്‍ വരുംഎന്നൊക്കെ കാച്ചൂ'
'അതിനു ഉത്തര കൊറിയയില്‍ സ്ഥലം കിട്ടുമോ ?'
'എന്റെ മാഷെ, ആര് സ്ഥലം വാങ്ങുന്നു? അങ്ങ് വെച്ചു കാച്ചുക'.
'ആളെ പറ്റിക്കല്‍ അല്ലേ അത്?'
'പക്ഷെ വേഷം എക്സികുടിവ് ആണ്.ഇതൊക്കെ ആണ് ഇവിടെ അന്തസുള്ള ജോലികള്‍ . ഇനി കൊറിയയിലെ സ്ഥലം എന്ന ഐഡിയ ഏറ്റില്ലെങ്കില്‍ അല്ലെങ്കില്‍ ചന്ദ്രയാന്‍ ദൌത്യത്തിന് ഷേയര്‍, അമേരിക്കന്‍ ലോട്ടറി , കൊച്ചിയില്‍ ഫ്ലാറ്റ്, കാന്‍സറിന്റെ മരുന്ന് അങ്ങനെ പല നമ്പരുകളും ഇറക്കു . മേലനങ്ങാതെ പണം കിട്ടും എന്നറിഞ്ഞാല്‍ ആ നാട്ടുകാര്‍ എന്ത് എടാകൂടവും എടുത്തു തലയില്‍ വെക്കും.'
'പോലീസ് പിടിക്കില്ലേ ? '
'എവിടെ? പോലീസുകാരെ പാര്‍ട്ണര്‍മാരാക്കാം '
'ഇതൊക്കെ ആണുങ്ങള്‍ക്കുള്ള തൊഴിലുകള്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ?'
'ഹോ ആണുങ്ങള്‍ക്കുള്ള തൊഴിലു കള്‍ കിട്ടാനാണ് ബുദ്ധിമുട്ട്. പെണ്ണുങ്ങള്‍ക്ക് തൊഴില്‍ എളുപ്പമല്ലേ ആ നാട്ടില്‍. നാലു വയസുമുതല്‍ നാനൂറു വയസ്സുളര്‍ക്ക് വരെ ഡിമാണ്ട് ഉള്ള തൊഴില്‍ അവിടെ ഉണ്ട്. '
'അതെന്തു തൊഴില്‍ ?'
'വാസവദത്ത ലൈന്‍!!!'
'ശിവ! ശിവ !'
'ഒരു ശിവനേം വിളിക്കേണ്ട. പെണ്‍പ്രജകള്‍ പുറത്തിറങ്ങിയാല്‍ ആണ്‍പ്രജകള്‍ വളച്ചെടുത്തോ തട്ടിയെടുത്തോ കൊണ്ട് പോകും സീരിയല്‍ എന്നും സിനിമ എന്നും ഒക്കെ പറഞ്ഞു നാടുമുഴുവന്‍ കറങ്ങും . പിന്നെ പുഷ്പം പോലെ വലിച്ചെറിയും . പത്രക്കാര്‍ പോലീസുകാര്‍ ഇവര്‍ എങ്ങാനും അറിഞ്ഞാല്‍ പിറ്റേന്ന് മുതല്‍ ഒരു പദപ്രശ്നത്തിനുള്ള വകയായി . വലതു നെറ്റിയില്‍ മുറിവുള്ള നടന്‍, കുടവയറുള്ള പോലീസുകാരന്‍, മുണ്ടുടുക്കുന്ന എം എല്‍ എ എന്നൊക്കെ ക്ലു സമയാസമയങ്ങളില്‍ ഫേസ്ബുക്കില്‍ കിട്ടും '
'ഒന്നും മനസിലാവുന്നില്ലല്ലോ ?? '
'അതിരിക്കട്ടെ ചോദിയ്ക്കാന്‍ മറന്നു താന്‍ ആ നാട്ടുകാരനല്ലേ ? '
'ഞാന്‍ ആ നാട്ടുകാരനായിരുന്നു. പണിയില്ലാതെ പത്തു കൊല്ലം മുന്‍പ് അറബി നാട്ടില്‍ പോയതാ .'
'വല്ലതും സബാദിച്ചോ ?'
'കുറെയേറെ, പ്രഷര്‍, ഷുഗര്‍, കഷണ്ടി , നര അങ്ങനെ പലതും'
'ഹ, ഹ, അതോണ്ട തനിക്കു ആ നാടിന്റെ അവസ്ഥ മനസിലാകാത്തത് . പുവര്‍ ആട്ജീവിതംസ്'. '
'നാടിന്റെ ഈ അവസ്ഥ കണ്ടിട്ട് നിരാശ തോന്നുന്നു .'
'അതെയോ? അതിനും വഴിയുണ്ട് .ആ നാട്ടില്‍ ചെന്നാല്‍ സര്‍ക്കാര്‍ വക ബിവറെജു കടക്കു മുന്നില്‍ കാണുന്ന നീണ്ട ക്യുവില്‍ ഒരു മണിക്കൂര്‍ നിന്നാല്‍ നിരാശ മാറ്റാനുള്ള നല്ല സൊയമ്പന്‍ സാധന കിട്ടും. അതാണ് അവിടുത്തെ ആചാരം.'
'അപ്പോള്‍ താന്‍ കൂടെ വാ ഒരു ധൈര്യത്തിന് ?'
'ഏയ് എനിക്ക് മോളെ സ്വാശ്രയ കോളേജില്‍ മെഡിസിന് ചേര്‍ക്കണം എന്‍ ആര്‍ ഐ കോട്ടയില്‍ '
'അതിനു താന്‍ എന്‍ ആര്‍ ആയി ആണോ ?'
'ഹും ഇത്തരം ചോദ്യങ്ങള്‍ വേണ്ട . ഞാന്‍ ഒന്ന് ചോദിക്കട്ടെ , പത്ത് കൊല്ലം എന്‍ ആര്‍ ഐ ഇരുന്ന തനിക്കു പറ്റുമോ അമ്പതു ലക്ഷം കൊടുത്തു മക്കളെ എന്‍ ആര്‍ ഐ കോട്ടയില്‍ ചേര്‍ക്കാന്‍ ?'
'ഇല്ല'
'എന്നാല്‍ മിണ്ടാതെ ക്യുവില്‍ നിന്നു കിട്ടുന്നത് വാങ്ങിച്ചു അടിച്ചു വീട്ടില്‍ പോകാന്‍ നോക്കു ആടുജീവിതമേ ..'
12 comments:
വായിച്ചു...എന്തോ ഒരു കുറവ്....എന്താണെന്ന് പറഞ്ഞു തരാനുള്ള ബുദ്ധിയും വിവരവും ഇല്ലാത്തതു കൊണ്ട് പറയുന്നില്ല...എന്തൊക്കെയോ കുറെ അവിടെയും ഇവിടെയുമുള്ള പ്രശ്നങ്ങള്‍ തിരുകി കേറ്റി ഒരു സ്റ്റോറി ആക്കാന്‍ ശ്രമിച്ചിരിക്കുന്നത് പോലെ തോന്നുന്നു. നല്ല ഒരു തുടക്കമോ ഒടുക്കമോ ദര്‍ശിക്കാന്‍ പറ്റിയില്ല. ക്ഷമിക്കുക. ഇത് വരെ താങ്കള്‍ എഴുതിയ ഒന്നിന്റെയും റെയിന്‍ജില് എത്തിയില്ല....എഴുതാന്‍ വേണ്ടി എഴുതിയത് പോലെ ഒരു ഫീല്‍.....സോറി പറഞ്ഞുവെന്നെ ഉള്ളു..
Thanks for your prompt feedback,Will invest more time and focus on creative part in future to sharpen the gaps that you have pointed out.
No need to say sorry as it is really an eye opener.
നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതൊക്കെ ആണ്..സത്യം..തടി അനങ്ങാതെ പത്തു കാശുണ്ടാക്കാനാണ് എല്ലാവരും നോക്കുന്നത്..
കുറിയ്ക്കു കൊള്ളുന്ന നര്‍മ്മം എന്നൊന്നും പറയാനാവില്ലെങ്കിലും നന്നായി പറഞ്ഞു. വരച്ച വരകള്‍ കിറുകൃത്യം. ഇതിപ്പോ ഇങ്ങനെയൊക്കെത്തന്ന്യാ....
' പത്ത് കൊല്ലം എന്‍ ആര്‍ ഐ ഇരുന്ന തനിക്കു പറ്റുമോ അമ്പതു ലക്ഷം കൊടുത്തു മക്കളെ എന്‍ ആര്‍ ഐ കോട്ടയില്‍ ചേര്‍ക്കാന്‍ ?'
ഈ ഒരു വരി മതി രചനയുടെ ലക്ഷ്യം കൈവരിക്കാന്‍, പിന്നെ അഞ്ജുനായര്‍ പറഞ്ഞതിനോട് അശേഷം യോജിപ്പില്ല.ആ കണ്ണട മാറ്റു അഞ്ജു.
വായിക്കാൻ നല്ല രസം ഉണ്ട്.
Sambhavam kollam. Oru incident il ninnu mattonnilekkulla connection kollam. But u could do better. Keep writing
Thanks for writing in Malayalam. vere naattukaar onnum vaayichu nammale kaliyaakkillallo...
എല്ലാം ശരി....ഒന്നിലും എതിര്‍ പറയാനില്ല
ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ ഇത്രയും കാലം ഇല്ലാതിരുന്ന എത്രയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇനി എന്നെങ്കിലും അതിനുള്ള തെരഞ്ഞെടുപ്പും പി എസ് സി വഴി ആക്കുകയെ വേണ്ടൂ. 5 വര്ഷം കൊണ്ട് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകും....
ആശയം കൊള്ളാം
അവസാനത്തെ വരി ഭയങ്കര ഇഷ്ടായി...
ആ എസ്കോർട്ട് പണി, വല്യ തരക്കേടില്ല. രാത്രി 2 മണി മുതൽ രാവിലെ 6 മണി വരെ 4 മണിക്കൂർ പണി. 300 രൂപ ദിവസ ശംബളം, പിന്നെ പെട്രോൾ, റീചാർജ് കൂപ്പൺ. 6 വർഷം മുന്നേ ഉള്ള കാര്യമാ, ഇപ്പോ ശംബളം വീണ്ടും കൂടിക്കാണും!
ഞാനും കുറേ നാൾ ഉറക്കമിളച്ചതാ….!
Post a Comment