പൊരിവെയിലത്ത് ഒന്ന് രണ്ട് ദിവസം
സൈറ്റില്‍ നിന്നു കണ്ണില്‍ ഇരുട്ട് കയറി വന്ന ദിവസമാണ് ആണ്
ജീവിതത്തില്‍ ഒരു കൂട്ടാളി കൂടി ആവശ്യമുണ്ട് എന്ന് തോന്നിയത്. എന്റെ വഴികളില്‍
കണ്ണിനു കുളിര്‍മയായി ഒരുവള്‍ വേണ്ടേ ?
ഈ വെയിലടിച്ചു എന്റെ നയനങ്ങള്‍ കരിഞ്ഞുപോയാല്‍ ?
ഈ ചിന്ത തലച്ചോറില്‍ കയറിയതും വേഗം
അടുത്തുള്ള കടകളില്‍ കയറി
അവളെ അന്വേഷിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു കടയില്‍
ഒരു മൂലയില്‍ എന്റെ മനസ്സ് കവര്‍ന്ന ഒരു
കറുത്ത സുന്ദരി. ബോസ്സ് എന്ന കമ്പനിയുടെ സ്വയമ്പന്‍ കൂളിംഗ് ഗ്ലാസ്.വില
ചോദിച്ചപ്പോള്‍ കടക്കാരന് പറഞ്ഞു. നാല്പതു ദിനാര്‍ എന്താണ്ട് അയ്യായിരം രൂപ.
കണ്ണടച്ച് ഞാന്‍ പറഞ്ഞു.
'എനിക്ക് ഈ ബോസ്സ് മതി.'
ഹിന്ടിക്കരനായ കടക്കാരന് അമ്പരന്നു.
'ഒരു മലയാളി ദരിദ്രവാസി അയ്യായിരം രൂപയുടെ കണ്ണട വാങ്ങുകയോ? അതും ബാര്‍ഗെയിനിംഗ് പോലും ഇല്ലാതെ?'
ചോദ്യത്തിനു ശേഷം ശബ്ദം താഴ്ത്തി 'ആശ്വത്ഥാമാവല്ല ആനയാണ് മരിച്ചത്' എന്ന് യുധിഷ്ടിരന് പറഞ്ഞ ടോണില്‍ പതുക്കെ ഞാന്‍ ചോദിച്ചു.
'ബോസ്സ് ഇറ്റലി വേണ്ട, കണ്ട്രി ഓഫ് ഒറിജിന്‍ കുന്നംകുളം ഉണ്ടോ?'
അയാള്‍ എന്റെ മൂന്നു തലമുറ വരെ ഉള്ള പൂര്‍വികരെ വിളിച്ചു . ഞാന്‍ ഉളുപ്പില്ലാതെ ചിരിച്ചു അടുത്ത ലോക്കല്‍ കടയില്‍ പോയി അതേ മോഡല്‍ ബോസ്സ് ഇരുനൂറു രൂപയ്ക്കു വാങ്ങി അതും കണ്ണില്‍ വെച്ച് ചെയ്തു ഒറിജിനല്‍ ബോസ്സ് ഇരിക്കുന്ന കടയില്‍ കയറി ആ കടക്കാരനെ 'നീ കുന്നംകുളം ഇല്ലാത്ത മാപ്പ് വില്‍ക്കും അല്ലേ' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി തിരിച്ചു പോന്നു.

ദിവസവും ഓരോ പേന വീതം വഴിയില്‍ കളയുന്ന എനിക്ക്
ഈ പുതിയ അംഗത്തെ കളയാതിരിക്കാന്‍ എക്സ്ട്ര കെയര്‍ എടുക്കേണ്ടി വന്നു .
ഒരാഴ്ചക്ക് ശേഷം
ഒരു മീറ്റിങ്ങിനു പോകേണ്ടി വന്നു
വിശാലമായ കോണ്ഫറനസ് റൂം. എത്തിയ
ഉടന്‍ തന്നെ ഞാന്‍ മൊബൈല്‍ സൈലന്റ്
ആകി മേശപ്പുറത്തു വെച്ചു. കൂടെ ഗ്ലാസും .ഇതു ഈയിടെ ആയി ചെയ്തുവരുന്ന ഒരു ആചാരമാണ്.
മൊബൈല്‍ കൂടെ ഉണ്ടെങ്കില്‍ ഗ്ലാസ് മറക്കില്ലല്ലോ?
നേരെ മുന്നില്‍ കമ്പനി മാനേജര്‍ , എന്റെ അടുത്ത സീറ്റില്‍ അയാളുടെ സെക്രട്ടറി ഫിലിപ്പീനി തരുണീ മണി.
എന്നത്തെയും പോലെ മാനേജരെ മണിയടിച്ചു ചാക്കില്‍ കയറ്റി ഞാന്‍ തിരികെ പോരുമ്പോള്‍ ഫിലിപ്പീനി പെണ്ണ് എന്നെ നോക്കി ചിരിച്ചു. 'ഹോ ഞാന്‍ എന്താ മൊതല്, അല്ലേ?' എന്ന മട്ടില്‍ ചിരിച്ചു നോമും. തിരികെ ഓഫിസില്‍ ഇരുന്നു എന്റെ പ്രിയമാന തോഴി കണ്ണട എടുത്തു ഒന്ന് വെച്ചുനോക്കിയപ്പോള്‍ എന്തോ ഒരു വ്യത്യാസം.
' ഇതു എന്റെ കുന്നംകുളം കണ്ണടയല്ല. എന്റെ കണ്ണട ഇങ്ങനല്ല. പക്ഷെ കമ്പനി ബോസ്സ് തന്നെ. എന്റെ കണ്ണടക്കു ചെറിയ ഒരു മാനുഫക്ച്ച്വരിംഗ് ഡിഫക്റ്റ് ഉണ്ട്. അതിന്റെ കാലില്‍ ഒരു ചെറിയ പ്ലാസ്റ്റിക് ഗ്രോത്ത് പോലെ ഉണ്ട്. സൂക്ഷിച്ചു വെച്ചില്ലെ ങ്കില്‍ ഈ
ഗ്രോത്ത് തൊലിയില്‍
ഉരയും. ഈ പുതിയ കണ്ണടക്കു അതില്ല. ഞാന്‍ സൂക്ഷിച്ചു
നോക്കി. കോളടിച്ചു !
" എന്റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാല്‍ ഒറിജി നല്
ബോസ്സ്. ഹോ"
അപ്പോളാണ് ഒരു കാര്യം ഓര്‍മവന്നത് ആ കമ്പനിയിലെ ഫിലിപ്പീനി പെണ്ണ്, എന്റെ തൊട്ടടുത്ത് ചാഞ്ഞിരുന്ന മാന്മിഴിയാള്, അവളും ഒരു ഗ്ലാസ് വെച്ചിരുന്നു. അവള് ശ്രദ്ധിക്കാതെ മാറിയെടുത്തതാണ്.
'സാരല്ല്യ, പാവം അവള് തല്ക്കാലം കുന്നംകുളത്തുകാരിയാ യി
വിരാജിക്കട്ടെ.'
അങ്ങനെ ഒറിജിനല്‍ ബോസ്സ് വെച്ചു ഞാന്‍ ആളാവാന്‍ തുടങ്ങി. ഒരിക്കല്‍ എന്റെ കമ്പനി മാനേജര്‍ ഇതു വാങ്ങി നോക്കിയിട്ട് ചോദിച്ചു 'കൊള്ളാം, ഇതിനു മിനിമം അയ്യായിരം-ആറായിരം രൂപ വരുമല്ലോ, എനിക്ക് തരുമോഡാ കുട്ടാ' എന്ന് . ഞാന്‍ അപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഒരു അയ്യായിരം അടി ഉയര്‍ന്നു .
സംഭവം നടന്നു നാലാമത്തെ പ്രഭാതത്തില്‍ എന്റെ ഫോണിന്റെ പടികടന്നെത്തുന്നു ഒരു മഗന്ത സ്വരം
നേരെ മുന്നില്‍ കമ്പനി മാനേജര്‍ , എന്റെ അടുത്ത സീറ്റില്‍ അയാളുടെ സെക്രട്ടറി ഫിലിപ്പീനി തരുണീ മണി.
എന്നത്തെയും പോലെ മാനേജരെ മണിയടിച്ചു ചാക്കില്‍ കയറ്റി ഞാന്‍ തിരികെ പോരുമ്പോള്‍ ഫിലിപ്പീനി പെണ്ണ് എന്നെ നോക്കി ചിരിച്ചു. 'ഹോ ഞാന്‍ എന്താ മൊതല്, അല്ലേ?' എന്ന മട്ടില്‍ ചിരിച്ചു നോമും. തിരികെ ഓഫിസില്‍ ഇരുന്നു എന്റെ പ്രിയമാന തോഴി കണ്ണട എടുത്തു ഒന്ന് വെച്ചുനോക്കിയപ്പോള്‍ എന്തോ ഒരു വ്യത്യാസം.
' ഇതു എന്റെ കുന്നംകുളം കണ്ണടയല്ല. എന്റെ കണ്ണട ഇങ്ങനല്ല. പക്ഷെ കമ്പനി ബോസ്സ് തന്നെ. എന്റെ കണ്ണടക്കു ചെറിയ ഒരു മാനുഫക്ച്ച്വരിംഗ് ഡിഫക്റ്റ് ഉണ്ട്. അതിന്റെ കാലില്‍ ഒരു ചെറിയ പ്ലാസ്റ്റിക് ഗ്രോത്ത് പോലെ ഉണ്ട്. സൂക്ഷിച്ചു വെച്ചില്ലെ
" എന്റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാല്‍ ഒറിജി
അപ്പോളാണ് ഒരു കാര്യം ഓര്‍മവന്നത് ആ കമ്പനിയിലെ ഫിലിപ്പീനി പെണ്ണ്, എന്റെ തൊട്ടടുത്ത് ചാഞ്ഞിരുന്ന മാന്മിഴിയാള്, അവളും ഒരു ഗ്ലാസ് വെച്ചിരുന്നു. അവള് ശ്രദ്ധിക്കാതെ മാറിയെടുത്തതാണ്.
'സാരല്ല്യ, പാവം അവള് തല്ക്കാലം കുന്നംകുളത്തുകാരിയാ
അങ്ങനെ ഒറിജിനല്‍ ബോസ്സ് വെച്ചു ഞാന്‍ ആളാവാന്‍ തുടങ്ങി. ഒരിക്കല്‍ എന്റെ കമ്പനി മാനേജര്‍ ഇതു വാങ്ങി നോക്കിയിട്ട് ചോദിച്ചു 'കൊള്ളാം, ഇതിനു മിനിമം അയ്യായിരം-ആറായിരം രൂപ വരുമല്ലോ, എനിക്ക് തരുമോഡാ കുട്ടാ' എന്ന് . ഞാന്‍ അപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഒരു അയ്യായിരം അടി ഉയര്‍ന്നു .
സംഭവം നടന്നു നാലാമത്തെ പ്രഭാതത്തില്‍ എന്റെ ഫോണിന്റെ പടികടന്നെത്തുന്നു ഒരു മഗന്ത സ്വരം
" ലോ മൈ ഫ്രണ്ട്, മൈ ഗ്ലാസ് ഈസ് വിത്ത് യു . എടാ
ചക്കരകുട്ടാ, ആ ഗ്ലാസ് തിരിച്ചുതാട."
ഞാന്‍ പറഞ്ഞു 'അമ്പതു കിലോമീറ്റര്‍ വന്നു ഗ്ലാസ്
തരുക എന്നത് ഇശ്ശി ബുദ്ധിമുട്ടാണ് എന്റെ കുഞ്ഞാത്തോലെ'
' എന്നാല്‍ നോം അങ്ങട് വരാം. എവിടെയാ തിരുമേനി താമസം? '
ലവള് എന്റെ താമസ സ്ഥലത്തേക്ക് ????????
ഞാനും ചേച്ചിയും അളിയനും താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഒരു പെണ്ണ് അതും ഒരു ഫിലിപ്പീന അന്നൊരിക്കല്‍ തിരക്കിനിടയില്‍ കൂളിംഗ് ഗ്ലാസ് മാറിപ്പോയി എന്ന് പറഞ്ഞു വന്നാല്‍ ... ഹോ അതോര്‍ക്കാന്‍ വയ്യ. പണ്ടേ അളിയന്റെ കണ്ണിലെ നോട്ടപ്പുള്ളിയാണ് നോം.
ഞാന്‍ വേഗം പറഞ്ഞു ' മനാമയിലെ ഏതെങ്കിലും റെസ്ടോറണ്ടില്‍ വെച്ചു താലം കൈമാറാം
ഒകെ എന്ന് അവളും !
വൈകുന്നേരം കൃത്യസമയത്ത് അവള് പറഞ്ഞ റെസ്ടോറണ്ടില്‍ എത്തി. മുട്ടുവരെ എത്തുന്ന മുണ്ടും നേര്യേതും എടുത്തു അവള് നേരത്തെ ഹാജര്‍. എനിക്ക് വേണ്ടി ഏതോ ഒരു മൃഗത്തിന്റെ സാന്ഡ്വിച്ചും അവള് ഓര്‍ഡര്‍ ചെയ്തു. എരിവും പുളിയും ഒന്നുമില്ലാത്ത ആ കൂതറ ഫുഡ് കഴിച്ചു കൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു
'ഗ്ലാസ് മാറിയ കാര്യം സത്യായിട്ടും നോം അറിഞ്ഞില്ല"

'എനിക്കും മനസിലായില്ല. ബട്ട് ഈ ഗ്ലാസിന്റെ (
കൂതറ എന്ന പദത്തിന് തത്തുല്യമായ ഒരു മുഖഭാവം പ്രകടിപിച്ചു കൊണ്ട്)
കാലില്‍ ഉള്ള എഡ്ജ് കൊണ്ട് എന്റെ ചെവിയില്‍ മുറിവുണ്ടായി '
'അയ്യോട ചക്കരെ, മോളുനു വേദനിച്ചോ 'ഞാന്‍ ഗദഗദ്.
' ഇതു ഒറിജിനല്‍ അല്ലല്ലേ, നിങ്ങടെ ഇന്ത്യന്‍ ദുപ്ലികെറ്റ് ആണല്ലേ ' ഞാന്‍ ചമ്മി.
'അതേയ് എനിക്ക് രണ്ട് ബോസ്സ്, മൂന്ന് അഡിഡാസ് തുടങ്ങി നിരവധി മുന്തിയ കണ്ണടകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സൈറ്റിലും മറ്റും റഫ് യുസ് അല്ലേ, അതോണ്ട് ഒക്കെ ഡാമേജ് ആയി. എന്നെ പോലെ ഒരു റഫ് ആന്‍ ടഫ് ആയ ആള്‍ക്ക് റഫ് സാഹചര്യത്തിനുതകുന്ന ഇന്ത്യന്‍ ടെക്നോളജിയില്‍ വിശ്വസിച്ചു . അതൊരു തെറ്റാണോ ?'
'അല്ല കണ്ണാ, എന്നാലും ഇന്ത്യന്‍ ക്വളിടി അപാരം തന്നെ . ' അവള് ചിരിച്ചു.
'പോടി പുല്ലേ , ആണവ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് മേരാ ഭാരത്, അറിയാമോ നിനക്ക്? അയ്യായിരം കിലോമീറ്റര്‍ മിസ്സൈയില്‍, കൊല്ലത്തില്‍ മൂന്ന് നാലു സാറ്റലൈറ്റ് അതൊക്കെ ഒരു എലിവാണം പോലും വിടാത്ത നിന്റെ കുള്ളന്‍ ടീമ്സിനു മുന്നില്‍ പറഞ്ഞു ആളാവേണ്ട കാര്യം എനിക്കില്ല എന്നാലും "
അവള് ഒന്ന് അമ്പരന്നു . ഞാന്‍ ചായ എന്ന പേരില്‍ അവള് ഓര്‍ഡര്‍ ചെയ്ത കാടിവെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവളുടെ കൂളിംഗ് ഗ്ലാസ് എടുത്തു കൈയില്‍ കൊടുത്തു .
ഒരു ഒറിജിനല്‍ ബോസ്സ് ഉള്ളതിന്റെ അഹങ്കാരം പോലും!
'ഫ പുല്ലേ'
എന്ന ഭാവത്തില്‍ സുരേഷ്
ഗോപിയെപ്പോലെ ഞാന്‍ ഇരുന്നു. പിന്നെ
പതുക്കെ 'അയ്യോട ചക്കരെ, മോളുനു വേദനിച്ചോ 'ഞാന്‍ ഗദഗദ്.
' ഇതു ഒറിജിനല്‍ അല്ലല്ലേ, നിങ്ങടെ ഇന്ത്യന്‍ ദുപ്ലികെറ്റ് ആണല്ലേ ' ഞാന്‍ ചമ്മി.
'അതേയ് എനിക്ക് രണ്ട് ബോസ്സ്, മൂന്ന് അഡിഡാസ് തുടങ്ങി നിരവധി മുന്തിയ കണ്ണടകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സൈറ്റിലും മറ്റും റഫ് യുസ് അല്ലേ, അതോണ്ട് ഒക്കെ ഡാമേജ് ആയി. എന്നെ പോലെ ഒരു റഫ് ആന്‍ ടഫ് ആയ ആള്‍ക്ക് റഫ് സാഹചര്യത്തിനുതകുന്ന ഇന്ത്യന്‍ ടെക്നോളജിയില്‍ വിശ്വസിച്ചു . അതൊരു തെറ്റാണോ ?'
'അല്ല കണ്ണാ, എന്നാലും ഇന്ത്യന്‍ ക്വളിടി അപാരം തന്നെ . ' അവള് ചിരിച്ചു.
'പോടി പുല്ലേ , ആണവ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് മേരാ ഭാരത്, അറിയാമോ നിനക്ക്? അയ്യായിരം കിലോമീറ്റര്‍ മിസ്സൈയില്‍, കൊല്ലത്തില്‍ മൂന്ന് നാലു സാറ്റലൈറ്റ് അതൊക്കെ ഒരു എലിവാണം പോലും വിടാത്ത നിന്റെ കുള്ളന്‍ ടീമ്സിനു മുന്നില്‍ പറഞ്ഞു ആളാവേണ്ട കാര്യം എനിക്കില്ല എന്നാലും "
അവള് ഒന്ന് അമ്പരന്നു . ഞാന്‍ ചായ എന്ന പേരില്‍ അവള് ഓര്‍ഡര്‍ ചെയ്ത കാടിവെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവളുടെ കൂളിംഗ് ഗ്ലാസ് എടുത്തു കൈയില്‍ കൊടുത്തു .
ഒരു ഒറിജിനല്‍ ബോസ്സ് ഉള്ളതിന്റെ അഹങ്കാരം പോലും!
'അപ്പൊ ചക്കരെ ഞാന്‍ ഇറങ്ങട്ടെ' എന്ന് അവളോട് ചോദിച്ചിട്ട് എണീക്കാന്‍ മുന്നോട്ടാഞ്ഞപ്പോള്‍ അവള് ചിരിച്ചു കൊണ്ട് പറഞ്ഞു .
'ഇനി ഞാനൊരു സത്യം പറയാം .'
'വേഗം പറഞ്ഞു തുലയ്ക്ക്'
'എന്റെ ഗ്ലാസ് ഒറിജിനല്‍ ഒന്നും അല്ല മെയിഡ് ഇന്‍ മനില '
'ഹോ? '
'ഇരുനൂറു പെസോ കൊടുത്തു നാട്ടില്‍ നിന്നും കൊണ്ട്വന്നതാ. നിന്റെ ഗ്ലാസ് കിട്ട്യപ്പോള്‍ നീ ഒരു എന്‍ജിനിയര്‍ അല്ലെ ഒറിജിനല്‍ ആവും എന്ന് കരുതി സന്തോഷിച്ചു എന്റെ ബോയ് ഫ്രണ്ടിനു ഗിഫ്റ്റ് കൊടുത്തു . അവന്റെ ചെവിയാ മുറിഞ്ഞത് ..അപ്പോളാ ഇതു നിനക്ക് തന്നെ തന്നു എന്റെ ബെറ്റര്‍ കോപി വാങ്ങാം എന്ന് തീരുമാനിച്ചത് '
'എടി ഭയങ്കരീ!!! എന്നാലും ഒരു മലയാളിയായ എന്റെ അഭിമാനടവറില്‍ നീ വിമാനം കൊണ്ടിടിച്ചല്ലോ'
ഒരു ചമ്മിയ ചിരി പാസ്സാക്കി ഞാന്‍ ഇറങ്ങി ആ കണ്ണടയും വെച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഒന്നോര്‍ത്തു.
"ഈ കുന്നംകുളം അത്ര മോശം സ്ഥലം ഒന്നും അല്ലാട്ടോ, ഇതേപോലെ വേറെയും സ്ഥലങ്ങള്‍ ഈ ഭൂമുഖത്തുണ്ട് അറ്റ് ലീസ്റ്റ് മനിലയിലെങ്കിലും ..."
19 comments:
ചിരിപ്പിച്ചു കൊല്ലുമല്ലോ പഹയാ.... കൊള്ളാം... ഇഷ്ടപ്പെട്ടു.....
കലക്കീലോ മീനേഷേട്ടാ, പക്ഷേ ഒരു കുഴപ്പം, ഇനി എത്ര മുന്തിയ ഗ്ലാസ്സ് വെച്ച് ചേട്ടൻ നാട്ടിൽ വന്നാലും ചീത്തപ്പേരു തല്ലിക്കളഞ്ഞാ പോകൂല. പ്രത്യേകിച്ച് ട്രിവാണ്ട്രം ഭാഗത്തു, അവിടൊരാൾ എന്തേലും കിട്ടാൻ കാത്തിരിക്കയ, ജാഗ്രതൈ...!
കലക്കി കുന്നംകുളം
ഭായീ നന്നായി കേട്ടാ അപ്പോള്‍ ആ കുന്നംകുലവും വെച്ചോണ്ട് ഈ ചൂടത്ത് എങ്ങിനെയാ പോക....
അതുശരി..അപ്പൊ മനിലെലും ഉണ്ടല്ലേ ഈ മാതിരി കുന്നംകുളം!
പോസ്റ്റ് നന്നായി ആസ്വദിച്ചു കേട്ടോ..
ചിരിപ്പിച്ചു കളഞ്ഞു
കുന്നംകുളത്തിനേക്കാള് നല്ല സ്തലങ്ങള് മേപ്പില്‍ ഉണ്ടെന്നുള്ള വലിയ വിവരം കൈമാറിയതിനു നന്ദി
'പോടി പുല്ലേ , ആണവ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഭാരത്, അറിയാമോ നിനക്ക്? അയ്യായിരം കിലോമീറ്റര്‍ മിസ്സൈയില്‍, എന്തിനു കൊല്ലത്തില്‍ മൂന്ന് നാലു സാറ്റലൈറ്റ് അതൊക്കെ ഒരു എലിവാണം പോലും വിടാത്ത നിന്റെ കുള്ളന്‍ ടീമ്സിനു മുന്നില്‍ പറഞ്ഞു ആളാവേണ്ട കാര്യം എനിക്കില്ല എന്നാലും "
:)
അപ്പൊ നുമ്മടെ കുന്നംകുളം ഒറ്റയ്ക്കല്ല കൂട്ടൊണ്ട് അല്ലെ?
:)
കൊള്ളാം......... നന്നായിട്ടുണ്ട് ......... ഹാസ്യം നന്നായി വഴങ്ങുന്നുണ്ട് ......
കണ്ണിനു കുളിരായി .. മനസിനും കുളിരായി ... വായിക്കാന്‍ രസമായി..
അയാള്‍ എന്റെ മൂന്നു തലമുറ വരെ ഉള്ള പൂര്‍വികരെ വിളിച്ചു . ഞാന്‍ ഉളുപ്പില്ലാതെ ചിരിച്ചു അടുത്ത ലോക്കല്‍ കടയില്‍ പോയി അതേ മോഡല്‍ ബോസ്സ് ഇരുനൂറു രൂപയ്ക്കു വാങ്ങി.
അയ്യേ അപ്പൊ രണ്ടു ദിനാര്‍ പോലും ആയില്ല അല്ലെ മോശം...ഏതായാലും ചിരിപ്പിച്ചു ...ആശംസകള്‍
ഈ കാണുന്ന ബോസ്സൊക്കെ വെറും ബോസല്ലേ, കുന്നംകുളം ബോസ് ആണ് “ബോസ്”
ഹ.. ഹ... ചിരിപ്പിച്ചൂട്ടോ. നര്‍മ്മത്തിന് നല്ല കൈയ്യൊതുക്കമുണ്ട്.
കുന്നംകുളത്തിനെ കുറിച്ച്...
ഒരാള്‍ സാധനങ്ങള്‍ വാങ്ങി.
ഇരുപത്തി നാല് രൂപ ബില്ല്.
മുപ്പതിന്റെ ഒരു നോട്ടു കൊടുത്തു.
മൂന്നിന്റെ രണ്ടു നോട്ടു ബാക്കി!
ദദാണ് കുന്നംകുളം.
എഴുത്ത് നന്നായി.. തുടരുക. ആശംസകള്‍.
ചൈനയുടെ തലസ്ഥാനം കുന്നംകുളമാണോ? മനിലയാണോ ആകെ കണ്ഫ്യൂഷന് ആയി.........
NAVU KONDU THANNE JEEVIKKUNNATH
സത്യം പറയണം , ഫിലിപ്പിനയുടെ സുന്ദരന്‍ ബോസ്സ് കണ്ടപ്പോ ഒറിജിനല്‍ ആണെന്ന് കരുതി ഒരു അടിച്ചുമാറ്റല്‍ ശ്രമം നടത്തിയതല്ലേ??? ;P
-Miss
അതേയ്, മോശായീപ്പോയീ ......ഒരു കൂളിംഗ് ഗ്ലാസ് കണ്ട് ഇങ്ങനെയൊക്കെ ചെയ്യാമോ..എന്നിട്ട് ന്യായത്തിന് ഒരു പോസ്റ്റും....
ചിരിച്ച് മതിയായി. നല്ലെഴുത്ത് കേട്ടൊ. അഭിനന്ദനങ്ങൾ.
കടുവയെപ്പിടിച്ച കിടുവ അല്ലേ?
ചിരിപ്പിച്ച എഴുത്ത്.
കൊള്ളാം
Post a Comment