Monday, August 23, 2010

ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍

ഓണത്തിന് ഇക്കുറി സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത കൂട്ടിയ വിവരം ഏതോ ടെലിവിഷന്‍ ചാനല്‍ ഗര്‍ജിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ തന്നെ ബാധിക്കാത്ത ഒരു പാട് വാര്‍ത്തകളില്‍ ഒന്ന് മാത്രമല്ലേ ഇത് എന്ന് ചിന്തിക്കുമ്പോളേക്കും ഉത്സവബത്ത എന്ന വാക്ക് എവിടെയോ കൊളുത്തി വലിക്കാന്‍ തുടങ്ങി.

 എന്റെ ഒരു പാട് ഓണക്കോടികളുടെ ഓര്‍മ്മകള്‍  ഈ ഉത്സവബത്തയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാത്രവുമല്ല ആ ഓണക്കോടികള്‍ക്ക് കൊട്ടടക്കയുടെ ഗന്ധം ഉണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും കൃഷിക്കാരന്‍റെയും മക്കളുടെ ഓണക്കോടിക്ക് മറ്റെന്തു ഗന്ധമാണ് ഉണ്ടാവേണ്ടത്?

 പത്താം ക്ലാസിലെ ഓണത്തിനും ആ ഗന്ധം ഉണ്ടായിരുന്നു. ആയിരം രൂപയുടെ ഉത്സവബത്തയുടെയും പിന്നെ അടക്ക വിറ്റു അച്ഛന്‍ തന്ന ആയിരത്തി അഞ്ഞൂറ് രൂപയും ഒരു ഓണത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറമാവുമെന്നു പതിവുപോലെ ഞാന്‍ കരുതി. പത്താം ക്ലാസുകാരന്‍ ഉണ്ണിക്കുട്ടന്റെ വര്‍ഷങ്ങളുടെ ആഗ്രഹമായിരുന്നു ഒരു ജീന്‍സ് എന്നത്. അത് ശരിക്കും അറിയുന്ന അമ്മ ഇടപ്പാളിലേക്ക് ഓണക്കോടി എടുക്കാന്‍ പോവുമ്പോള്‍ പറഞ്ഞു ഇപ്രാവശ്യം നീ ജീന്‍സ് തന്നെ എടുത്തോ. അതൊരു സ്വപ്നത്തിനു തീ കൊടുക്കുകയായിരുന്നു.

 അന്നും പതിവുപോലെ അച്ഛന്‍ വന്നില്ല തുണിക്കടയിലേക്ക്. അച്ഛനു ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്. അഞ്ചു മിനുട്ടില്‍ കൂടുതല്‍ തുണിക്കടയിലോ, വളരെ അപൂര്‍വമായി എന്റെ വീട്ടുകാര്‍ സന്ദര്‍ശിക്കാറുള്ള സ്വര്‍ണകടയിലോ അച്ഛന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മ ശ്രദ്ധാപൂര്‍വ്വം തുണി നോക്കി എടുക്കുമ്പോള്‍ എന്തോ അസ്വസ്ഥതയോടെ  കടക്കു പുറത്ത് നടക്കുന്നത് എന്നും കണ്ടിട്ടുണ്ട്. ഇത്തരം അന്തരീക്ഷത്തില്‍ ഒരിക്കലും അച്ഛനു  സ്വസ്ഥത കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്‍കുന്ന ശാന്തത ഒരു ഷോപ്പിംഗ്‌ മാളുകളും അച്ഛന് നല്‍കാറില്ല.
ആദ്യമായി ചേച്ചിക്കുള്ള ചുരിദാര് നോക്കി ആ വര്‍ഷത്തില്‍ ഞങ്ങളുടെ കൈയില്‍ ഒതുങ്ങുന്ന ഓണക്കോടികളെ തിരയാന്‍ തുടങ്ങി. അഞ്ഞൂറിന് മുകളിലുള്ള ചുരിദാറിനെ മോഹിക്കാന്‍ ചേച്ചിക്കും അറിയില്ലായിരുന്നു.

 അങ്ങനെ ഓരോന്നായി സിലക്റ്റ് ചെയ്തു നടക്കുമ്പോളാണ്  കൂടെ പഠിച്ച സജീവനെയും കണ്ടത്. താലുക്ക് ഓഫിസറുടെ മകന്‍, എന്റെസഹപാഠി.  ‌ അവനും അമ്മയും വളരെ ആര്‍ഭാടപൂര്‍വ്വം ഓണക്കോടി എടുക്കുന്നു. സജീവന്‍ എന്റെ കൂടെ നിന്നു നിന്ന് സിലക്റ്റ് ചെയ്തു. ഒരു ഷര്‍ട്ടും പാന്റും അവന്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു വാങ്ങി പാക്ക് ചെയ്യുന്നതിനിടെ ഞാന്‍ വില മുന്നൂറിനു മുകളിലായി എന്ന കാരണത്താല്‍ 5 ജീന്‍സ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി വെപ്പിച്ചു. ആത്മഹത്യ ചെയ്യാത്ത കര്‍ഷകന്റെ മക്കള്‍ ഇതൊക്കെ നേരിടേണ്ടി വരും എന്ന് ഒരു കാര്‍ഷിക കടാശ്വാസ കമ്മിഷനും  പറഞ്ഞിട്ടില്ലായിരുന്നു.

 എന്റെ ഈ അവസ്ഥ സജീവന്റെ  അമ്മക്ക് ഒരു തമാശയായി തോന്നി " കാശില്ലെങ്കില്‍ ഇത് പോലെ വേണം.അവനോന്റെ കൊക്കിനു ഒതുങ്ങുന്നത് എടുക്കണം. അല്ലാത്തത് കൊള്ളില്ല എന്ന് പറയണം"

  ആ വാക്കുകളിലെ ധ്വനി എനിക്ക് മനസിലായിരുന്നു . അതിനെക്കാള്‍ ഉപരിയായി അത് എന്റെ അമ്മയുടെ നെഞ്ചില്‍ തന്നെ കൊണ്ടിരുന്നു എന്ന സത്യവും ഞാന്‍ മനസിലാക്കി. കൈളില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളില്‍നിന്നും ഒരു ആഞ്ഞൂറു രൂപ എടുത്തു അമ്മ പറഞ്ഞു മോന് ഇഷ്ടമുള്ളത് എടുത്തോ എന്ന്.  അത് നോക്കാതെ സജീവന്റെ മുഖത്തോ അവന്‍റെ അമ്മയുടെ മുഖത്തോ ശ്രദ്ധിക്കാതെ  ഒരു സാധാരണ പാന്റ്സ് എടുത്തു ഒരു ഓണത്തിന് കൂടി ഞാന്‍ എന്റെ ജീന്‍സ് എന്ന ആഗ്രഹം മറന്നു പോയി.

 ഓര്‍മകളുടെ ഓണക്കൂടയില്‍ ഞാന്‍ പരതവേ ഫോണില്‍ അമ്മയുടെ മിസ്ഡ് കാള്‍ കണ്ടു. തിരിച്ചു വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു ഓണം എവിടെ വരെ ആയി എന്ന് . വെറുതെ ചിരിച്ചു ഓണത്തിന്റെ തിരക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു നീ ഓണക്കോടി എടുത്തോ എന്ന്. തിരക്കിനിടയില്‍ ഇടയ്ക്കിടെ മറന്നു പോവാറുള്ള മൊബൈലോ പേഴ്സോ പോലെ ഓണക്കോടിയും ഞാന്‍ വിട്ടു പോയിരുന്നു . അമ്മയോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങുമ്പോള്‍ മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു" വാങ്ങി "

അന്ന് എന്നിലെ കുട്ടിയുടെ മരണമായിരുന്നു ....

23 comments:

Minesh Ramanunni said...

ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തലില്‍

http://abebedorespgondufo.blogs.sapo.pt/ said...

Very good.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ മിനേഷ്‌,
ക്ഷമിക്കണം.അതൊരു കഥയായി വായിക്കാന്‍ പറ്റിയില്ല.പക്ഷേ അസാധ്യമായൊരു ഓര്‍മ്മക്കുറിപ്പായി.നല്ല ശൈലി.
അഭിനന്ദനങ്ങള്‍.

saju john said...

ഓരോ പോസ്റ്റ് കഴിയുന്തോരും....ഉണ്ണിക്കുട്ടന്റെ ഭാഷയും, ശൈലിയും മെച്ചപ്പെട്ടുവരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.

അനാവശ്യമായ ഒരു വാക്കും, വാചകവും ഇതിലില്ല എന്നതാണ് ഈ പോസ്റ്റിന്റെ മറ്റോരു സൌന്ദര്യം.

ഇതെഴുതിയപ്പോള്‍ “ഉണ്ണിക്കുട്ടന്റെ” മനസ്സില്‍ നിറഞ്ഞു നിന്നത് അമ്മയായിരിക്കുമല്ലോ..

അതു കൊണ്ടുതന്നെയാണ് പറയുന്നത്, “ഈ ലോകത്തിലെ ഏറ്റവും മധുരതരമായ വാക്കെന്നത് അമ്മയാണെന്ന് പറയുന്നത്”

Baji said...

നല്ല ശൈലി...
അഭിനന്ദനങ്ങള്‍...

Echmukutty said...

വേദനിപ്പിയ്ക്കുന്ന ഒരോർമ്മപ്പെടുത്തൽ.

T.S.NADEER said...

I have felt hardly in my heart that your post is showing some nostalgic images

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍ പഴയ ഓണക്കാലങ്ങളിലേക്കും, അതു തന്ന നൊമ്പരങ്ങളിലേക്കും കൂട്ടിക്കോണ്ടു പോയി.

നല്ലി . . . . . said...

വളരെ നല്ല പോസ്റ്റ്, നട്ടപ്പിരാന്തന്ന് പറഞ്ഞതു പോലെ അനാവശ്യമായ ഒരു വാക്കും, വാചകവും ഇതിലില്ല എന്നതാണ് ഈ പോസ്റ്റിന്റെ മറ്റോരു സൌന്ദര്യം.
ഒരു അഭിപ്രായം കൂടി പറഞ്ഞോട്ടെ

“അന്നും പതിവുപോലെ അച്ഛന്‍ വന്നില്ല തുണിക്കടയിലേക്ക്. അച്ഛന്‍ ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്.“

രണ്ടാമത്തെ വാചകത്തിലെ അച്ഛന്‍ എന്നത് അച്ഛന് എന്നാക്കാമോ,

ഈ ലോകത്തിലെ ഏറ്റവും മധുരതരമായ വാക്കു അമ്മയാകുമ്പോള്‍ ആ വാക്കിനു മധുരമേകുന്ന അച്ഛനെ കയ്പ്പാക്കണോ

Minesh Ramanunni said...

@പ്രിയ സുഷ്മേഷ്, താങ്കളുടെ ഈ വാക്കുകള്‍ ഒരു പാട് സന്തോഷം നല്‍കുന്നു. ശരിയാണ്. ഇത് കഥ അല്ല. ജീവിതം തന്നെയാണ്. അല്ലെങ്കില്‍ ഓര്‍മകളാണ്.

@സാജുചേട്ട, നന്ദി ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയത് മുതലുള്ള താങ്കളുടെ ഈ പ്രോത്സാഹനത്തിനു .

@ബാജി, എച്ചുമുക്കുട്ടി, നദീര്‍, മോഹന്‍ ഒരു പാട് നന്ദിയുണ്ട് വായിച്ചു അഭിപ്രായം പറഞ്ഞതിന്.

@ നല്ലി, അത് ഒരു അക്ഷര തെറ്റാണ്. അക്ഷന്തവ്യമായ ഒരു തെറ്റ്. അച്ഛന്‍ ഒരിക്കലും ഒരു അസ്വതത അല്ല. അച്ഛനെ കുറിച്ചുള്ള മറ്റൊരു ഓര്മ മനസ്സില്‍ ഉണ്ട്. അത് പിന്നീടാവട്ടെ. ഉണ്ണിക്കുട്ടന്‍ കഥകളില്‍ കൂമനും കുറുക്കനും പിടികൊടുക്കാതെ മേനോന്റെ പുതപ്പിനടിയില്‍ സമാധാനത്തോടെ കിടന്നുരങ്ങരുള്ള ഉണ്ണിക്കുട്ടനു അച്ഛന്‍ എങ്ങനെ അസ്വതതയാവും? തെറ്റ് തിരുത്തിയിട്ടുണ്ട്. ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.
പ്രോത്സാഹനങ്ങള്‍ക്ക് ഒരു പാട് നന്ദി

Pranavam Ravikumar said...

Good!

Jishad Cronic said...

നല്ല ശൈലി...

Dhanan said...

As always, your language made me read it full.

ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്‍കുന്ന ശാന്തത ഒരു ഷോപ്പിംഗ്‌ മാളുകളും അച്ഛന് നല്‍കാറില്ല.

On this, I stopped (unconsciously), took some time to absorb the feel. I felt this must be the high point of this post.

But to my pleasant surprise, You kept on driving that feel till the end and concluded beautifully..

Nostalgia is something I don't feel quite often, but this one is really nostalgic.

Well done Meenu, Keep it up :)

Minesh Ramanunni said...

@രവികുമാര്‍, ജിഷാദ് നന്ദി...!

@ ധനന്‍, ശരിക്കും മനസ്സില്‍ തട്ടി എഴുതിയതായത് കൊണ്ടായിരിക്കും ഞാനും ഏറെ അറിഞ്ഞു എഴുതിയതാണ് ഈ വരികള്‍. തിരുവോണദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് പിറന്നതാണ് ഈ പോസ്റ്റ്‌.
ധനന്റെ ഈ വാക്കുകള്‍ മനസ് കുളിര്‍പ്പിക്കുന്നു. നന്ദി ഈ നല്ല വാക്കുകള്‍ക്കും നിരന്തരമായ സപ്പോര്‍ട്ടിനും

മിസ്സ്‌ said...

എല്ലാ പോസ്റ്റും വള്ളി പുള്ളി വിടാതെ വായിക്കുന്നുണ്ട് കേട്ടോ.സമയം കിട്ടുമ്പോ മൊത്തത്തില്‍ വായിക്കാരാണ് പതിവ് .. ഇത് ഞാന്‍ എപ്പോഴോ കാണാതെ പോയതാണ്!! ...വായിച്ചപ്പോ നന്നായി ഇഷ്ടപ്പെട്ടു..എല്ലാത്തിലും വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയട്ടെ... :)
എപ്പോഴും കമന്റ്‌ ഇടണം എന്ന് വിചാരിക്കും.. പറ്റാറില്ല...
പഠിപ്പിച്ച കാലത്ത് [അങ്ങിനെ പറയാം എങ്കില്‍(എന്നെ കൊണ്ട് വല്ല ഉപകാരവും ഉണ്ടായോ എന്നത് വേറെ കാര്യം,ഏതായാലും കഥയില്‍ ചോദ്യമില്ല എന്നാണല്ലോ!!!) ] ഞാന്‍ അറിഞ്ഞില്ല ഉണ്ണിക്കുട്ടന്‍ ആള്‍ ഇത്ര വലിയ സംഭവം ആണെന്ന്!!!... ഉണ്ണികുട്ടന്റെ വികൃതികളും നര്‍മവും എല്ലാം ഒന്നിനൊന്നു മെച്ചം!!!! ഇത്രയും പറഞ്ഞിട്ട് ഇപ്പൊ ആളിനെ മനസ്സിലായോ എന്തോ ? അതോ ഉണ്ണിക്കുട്ടന്‍ കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുവാണോ?? ചെറിയ കാലയളവില്‍ മിസ്സ്‌ എന്ന് വിളിച്ചിട്ടുണ്ട്... അതുകൊണ്ട് ഉണ്ണികുട്ടനെ കാണാനും,മിണ്ടാനും ഒക്കെ മിസ്സ്‌ ആയി തന്നെ വരാം എന്ന് കരുതി...
എല്ലാ വിധ ആശംസകളും!! Keep it up!

Manju Manoj said...

ഇപ്പോഴാണ്‌ വായിക്കാന്‍ സാധിച്ചത്...സത്യമായിട്ടും കണ്ണ് നിറഞ്ഞു..

Maneesh said...

mineshe, vaayichu kazhinjappo entho oru ithu. ne QBurstil undayirunnapol anu ithu ezhuthiyirunnathenkil kooduthal parayaamaayirunnu. hrudayathil thatti ezhuthiyathu ennu prathyekichu parayend karyam illa.

Pradeep said...

വല്ലാതെ ഫീല്‍ ചെയ്തെടാ.....കണ്ണ് വല്ലാതെ നിറഞ്ഞു....ഞാനും ഇങ്ങനെ ജീവിച്ച ആളാണ്‌...അതുകൊണ്ടാവും....നന്നായിട്ടുണ്ട്....വേദനിപ്പിച്ചെങ്കിലും....

ചേച്ചിപ്പെണ്ണ്‍ said...

ഹൃദയത്തെ തൊടുന്ന എഴുത്ത് മിനേഷ് ..

ചക്രൂ said...

...പണം എത്ര ഉണ്ടാക്കി എന്നുള്ളതല്ല കാര്യം ഉള്ള പണം കൊണ്ട് നന്നായി ജീവിച്ചോ ഇല്ലയോ എന്നാണു ...
അത് മനസ്സിലാക്കാത്തവര്‍ കളിയാക്കിയെക്കും ... ബുധിശൂന്യര്‍ ...പക്ഷെ ചിലപ്പോഴെങ്കിലും അവര്‍ നമ്മെ വേദനിപ്പിക്കുന്നു
... അഭിനന്ദനങ്ങള്‍ മിനെഷ്‌ നല്ല എഴുത്ത്

sarath said...

Really a touching one...നീ എന്തിനാ എന്നെ ഇങ്ങനെ കരയിക്കണേ

kARNOr(കാര്‍ന്നോര്) said...

ഇപ്പോഴാണ്‌ വായിക്കാന്‍ സാധിച്ചത്...

sylesh said...

:)